കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രികർ അറസ്റ്റിൽ. ബെംഗളൂരുവിലേക്കുള്ള അലൈൻസ് എയർവിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രമോജി കൊറയിൽ, രമേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ ഇരുവരും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരുടെയും യാത്ര റദ്ദാക്കി പോലീസിന് കൈമാറി. തെറ്റിദ്ധരിച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതെന്നാണ് ഇവരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: