ഇന്നലെ അന്തരിച്ച സുപ്രീംകോടതി മുൻ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസാകാര ചടങ്ങുകൾ ഇന്ന്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടക്കും. ഉച്ചയ്‌ക്ക് 12 വരെ വീട്ടിൽ പൊതുദർശനമുണ്ടാകും.
ഇതിന് ശേഷം ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മാറ്റും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോട് ആയിരിക്കും ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാജ്യത്തിന്റെ ന്യായാധിപ ചരിത്രത്തിൽ അവിസ്മരണീയമായ കൃത്യ നിർവഹണം നടത്തിയ വ്യക്തിത്വമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയ്‌ക്കുള്ളത്.
സുപ്രിം കോടതിയിലെ ആദ്യത്തെ വനിതാ ന്യായാധിപയായി സേവനം അനുഷ്ടിച്ച് തന്റെ പ്രവർത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായാണ് ഫാത്തിമ ബീവി അറിയപ്പെടുന്നത്. 1997- 2001 കാലയളവിൽ തമിഴ്‌നാട് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: