Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്: എ.സി. മൊയ്തീന്റെ അറസ്റ്റിനൊരുങ്ങി ഇ ഡി; എം.കെ. കണ്ണനും ഉടന്‍ അറസ്റ്റിലായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2023, 08:30 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് ഉടനെന്ന് ഇ ഡി. മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ട്. കേസില്‍ ഇവര്‍ക്കെതിരേ മുന്‍ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും നല്കിയ മൊഴികള്‍ നിര്‍ണായകമാണ്.

തട്ടിപ്പിന്റെ പ്രധാന കണ്ണി എ.സി. മൊയ്തീനെന്നാണ് മൊഴികളില്‍ നിന്നു വ്യക്തമാകുന്നത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ എ.സി. മൊയ്തീന്റെ പങ്കു തെളിയിക്കുന്ന രേഖകള്‍ കൈമാറിയിട്ടുണ്ട്. സുനില്‍കുമാറിനെ കേസില്‍ മാപ്പുസാക്ഷിയാക്കും. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കൂടിയാണ് സുനില്‍കുമാര്‍.

റിമാന്‍ഡിലുള്ള പി.ആര്‍. അരവിന്ദാക്ഷന്‍, മൊയ്തീനും കണ്ണനുമെതിരേ മൊഴി നല്കിയിട്ടുണ്ട്. കരുവന്നൂര്‍ തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എ.സി. മൊയ്തീനെന്നാണ് നിഗമനം. മുഖ്യപ്രതിയെന്ന് കരുതുന്ന സതീഷ്‌കുമാര്‍ മൊയ്തീന്റെ ബിനാമി മാത്രമാണ്. തട്ടിയെടുത്ത പണം സതീഷ്‌കുമാറിന്റെ ദേവി ഫിനാന്‍സിയേഴ്സ് എന്ന കമ്പനി വഴി നൂറിനു പത്തെന്ന മാസ പലിശക്കണക്കില്‍ പാവപ്പെട്ടവര്‍ക്ക് കടം നല്കി. പലിശ പിരിച്ചെടുക്കാന്‍ ഗുണ്ടകളെയും പോലീസിനെയും പാര്‍ട്ടിയെയും ഉപയോഗിച്ചു.

ദേവി ഫിനാന്‍സിയേഴ്സില്‍ നാലു കോടി രൂപ നിക്ഷേപിച്ചെന്ന് തന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയതായി പ്രവാസി വ്യവസായി പി. ജയരാജന്‍ പറഞ്ഞിരുന്നു. താന്‍ പണം നിക്ഷേപിച്ചില്ല. നിക്ഷേപിച്ചതായി വ്യാജ രേഖയുണ്ടാക്കാന്‍ സമ്മതിച്ചു. എ.സി. മൊയ്തീന്റെ നിര്‍ദേശ പ്രകാരമായിരുന്നു അത്. നേരത്തേ ഇ ഡി ചോദ്യം ചെയ്യലില്‍ നാലു കോടി നിക്ഷേപിച്ചെന്നാണ് ജയരാജന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം വീണ്ടും ഇ ഡി ചോദ്യം ചെയ്തപ്പോഴാണ് നിക്ഷേപിച്ചില്ലെന്നും അങ്ങനെ പറയാന്‍ സിപിഎം നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയതാണെന്നും ജയരാജന്‍ വ്യക്തമാക്കിയത്. കരുവന്നൂരില്‍ നിന്നു തട്ടിയെടുത്ത പണം മറയ്‌ക്കാനാണ് ഇത്തരമൊരു രേഖയുണ്ടാക്കിയതെന്നാണ് നിഗമനം.

മൊയ്തീന്റെ നിര്‍ദേശ പ്രകാരം തന്നെ ഗള്‍ഫില്‍ വന്നു കണ്ട പി.ആര്‍. അരവിന്ദാക്ഷന് 77 ലക്ഷം കൈമാറിയെന്നും ജയരാജന്‍ നേരത്തേ പറഞ്ഞിരുന്നു. വ്യാപാര ആവശ്യത്തിനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. സതീഷ്‌കുമാറും കൂടെയുണ്ടായിരുന്നു. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്ക് വഴി കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി ഇന്നു ഹാജരാകണം

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ അവധി ആവശ്യം ഇ ഡി തള്ളി. ഇന്നു തന്നെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഇ ഡി അറിയിച്ചു. ഹാജരാകാന്‍ അസൗകര്യമായതിനാല്‍ വര്‍ഗീസ് അവധി ചോദിച്ചിരുന്നു. ഇതാണ് ഇ ഡി നിരാകരിച്ചത്. ഈ മാസം ഏഴിനാണ് 24ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചിരുന്നത്. ബാങ്കില്‍ നിന്ന് കോടികളുടെ ബിനാമി വായ്‌പകള്‍ അനുവദിച്ചത് സംബന്ധിച്ചാണ് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.

Tags: ac moideenKaruvannur ScamM K KannanED arrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസി മൊയ്തീന്‍ ട്വന്‍റി ഫോര്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുന്നു (വലത്ത്) മന്ത്രി അബ്ദുറഹിമാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിമാറ്റുന്നു (നടുവില്‍)
Kerala

ഇത് സുരേഷ് ഗോപി ചെയ്താല്‍ മനോരമയും മാധ്യമവും എന്ത് ചെയ്തേനെ? എ.സി.മൊയ്തീനും അബ്ദുറഹിമാനും മാധ്യമപ്രവര്‍ത്തകരെ തള്ളിയാല്‍ പ്രശ്നമില്ല

Kerala

തൃശൂരിലെ സിപിഎം നേതാക്കന്മാരുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കണം: എം ടി രമേശ്

Kerala

ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കൾ സാമ്പത്തികമായി മുന്നേറും; എം.കെ കണ്ണന് കോടാനുകോടികളുടെ സ്വത്ത്, ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ

Kerala

കരുവന്നൂര്‍ തട്ടിപ്പില്‍ പ്രധാന ഗുണഭോക്താവ് സിപിഎമ്മെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ മോഡല്‍: മാള സര്‍വീസ് സഹകരണ ബാങ്കില്‍ 10 കോടിയുടെ വെട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.