ന്യോണ്‍: യൂറോ യോഗ്യതയ്ക്കുള്ള പ്ലേ ഓഫ് പാത്ത് നിര്‍ണയ നറുക്കെടുപ്പ് പൂര്‍ത്തിയായി. കരുത്തരായ വെയ്ല്‍സോ പോളണ്ടോ ഫിന്‍ലന്‍ഡോ മാത്രമേ ജര്‍മനിയിലേക്ക് ഫൈനല്സിനുണ്ടാകൂ. അത്തരത്തിലാണ് പ്ലേ ഓഫ് മത്സരത്തിന്റെ യുവേഫ പുറത്തുവിട്ടിരിക്കുന്ന പ്ലേ ഓഫ് ഫിക്സ്ചറിലൂടെ വ്യക്തമായി. മാര്‍ച്ച് 21നാണ് പ്ലേഓഫ് മത്സരങ്ങള്‍ തുടങ്ങുക.
21 ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ മൂന്ന് ടീമുകളെ പ്ലേ ഓഫിലൂടെ കണ്ടെത്തണംം. അതിനായാണ് പാത്ത് നിര്‍ണയത്തിലൂടെ ഫിക്സര്‍ നടത്തിയത്. മൂന്ന് പാത്തുകളിലായി 12 ടീമുകളാണ് പോരടിക്കുക. ഓരോ പാത്തിലും സെമി ഒരുപാദ സെമി പോരാട്ടം നടക്കും. ജയിക്കുന്നവര്‍ ഫൈനലില്‍ കളിക്കും. ഫൈനല്‍ വിജയികള്‍ യോഗ്യത ഉറപ്പിക്കും. പാത്ത് എയില്‍ പോളണ്ട്, വെയ്ല്‍സ്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ് ടീമുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഫിന്‍ലന്‍ഡ് കഴിഞ്ഞ യൂറോയില്‍ കളിച്ചവരാണ്. ഫിന്‍ലന്‍ഡും വെയ്ല്‍സും തമ്മിലാണ് സെമി. ഇതില്‍ ജയിക്കുന്നവര്‍ പോളണ്ട്-എസ്റ്റോണിയ സെമി ജേതാക്കളുമായി ഫൈനല്‍ കളിക്കും. ഈ മൂന്ന് കരുത്തന് ടീമുകളില്‍ ഒന്നേ ജൂണില്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോ ഫൈനല്‍സില്‍ പന്തുതട്ടാനിറങ്ങൂ. പാത്ത് എയിലെ ആദ്യ പ്ലേ ഓഫ് സെമി മാര്‍ച്ച് 21ന് ഫിന്‍ലന്‍ഡും വെയ്ല്‍സും തമ്മിലാണ്.
പാത്ത് ബിയില്‍ ഇസ്രായേലും ഐസ്ലന്ഡും തമ്മിലാണ് സെമി പോരാട്ടം. മറ്റൊരു സെമിയില്‍ ബോസ്നിയ ഹെര്സെങ്കോവയും യുക്രെയ്നും തമ്മില്‍ ഏറ്റുമുട്ടും. ഇതില്‍ ഏറ്റുമുട്ടുന്ന ഫൈനലിസ്റ്റ് വിജയികളായിരിക്കും പ്ലേ ഓഫിലൂടെ യോഗ്യത നേടുന്ന രണ്ടാമത്തെ ടീം.
പാത്ത് സിയില്‍ ജോര്‍ജിയ-ലക്സംബര്‍ഗ് സെമിയില്‍ വിജയിക്കുന്നവര്‍ മുന്‍ ജേതാക്കളായ ഗ്രീസും കസാഖ്സ്ഥാനും തമ്മില്‍ പോരടിക്കുന്നവരുമായി ഫൈനല്‍ കളിക്കും. വിജയികള്‍ യോഗ്യത ഉറപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: