വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെയെത്തിയ ഭാരതവും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഏറേ ആവേശഭരതിമായി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഭാരതം 2 വിക്കറ്റിന് വിജയിച്ചു.
ഭാരതത്തിനായി അര്‍ദ്ധസെഞ്ചുറി പ്രകടനത്തോടെ ഇഷാന് കിഷനും(39 പന്തില്‍ 58) നായകന് സൂര്യകുമാര്‍ യാദവും(42 പന്തില്‍ 80) ഭാരത്തിനായി ഗംഭീര പ്രകടനം കാഴ്ച്ചവച്ചു. ഇരുവരും ക്രീസിലൊന്നിച്ച മൂന്നാം വിക്കറ്റില്‍ 112 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടായത്. ഇരുവരുടെയും പ്രകടനമാണ് ഭാരത വിജയത്തില്‍ നിര്‍ണായകമായത്.
സ്കോര്‍: ഓസ്ട്രേലിയ- 208/3(20), ഭാരതം-214/8(20)
ടോസ് നേടിയ ഭാരത നായകന് സൂര്യകുമാര്‍ യാദവ് ഓസീസിനെ ബാറ്റിങ്ങിനയച്ചു. പരിചയ സമ്പന്നനായ സ്റ്റീവന്‍ സ്മിത്തും ജോഷ് ഇന്ഗ്ലിസും ഒരുമിച്ചതോടെ ഓസീസ് സ്കോര്‍ കുതിച്ചു. സ്മിത്ത് അര്‍ദ്ധ സെഞ്ചുറിയുമായി(41 പന്തില്‍ 52) ഒരുവശത്ത് താളത്തില്‍ നിലകൊണ്ടപ്പൊള് മറുവശത്ത് ജോഷ് ഇന്‍ഗ്ലിസ് തകര്‍പ്പന്‍ പ്രകടനത്തോടെ സെഞ്ചുറി തികച്ചു(50 പന്തില്‍ 110). അവസാന ഓവറുകളില്‍. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 131 റണ്‍സെടുത്തു. മാര്‍കസ് സ്റ്റോയിനിസും(ഏഴ്) ടിം ഡേവിഡും(19) ഒന്നിച്ച നാലാം വിക്കറ്റില്‍ 28 റണ്‍സ് കൂട്ടിചേര്‍ത്തു. അവസാന ഓവറില്‍ അടിച്ചു തകര്‍ക്കാനുള്ള ഓസീസ് പദ്ധതിക്ക് ഭാരത ബോളര്‍ മുകേഷ് കുമാര്‍ തടയിട്ടു. രവി ബിഷ്ണോയിയും പ്രസിദ്ധ് കൃഷയും ഓരോ വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: