ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സ് (ഡച്ച്) പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കടുത്ത ഇസ്ലാം വിരുദ്ധനും ഖുറാന് കത്തിക്കാന്‍ നേതൃത്വം നല്കിയ നേതാവുമായ ഗീര്‍ത്ത് വൈല്‍ഡേഴ്സ് ചരിത്രത്തിലാദ്യമായി അധികാരത്തില്‍ എത്തുമെന്ന് എക്സിറ്റ് പോളുകള്‍. വൈല്‍ഡേഴ്സ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമെന്നാണ് മുഴുവന്‍ എക്സിറ്റ് പോളുകളും പറയുന്നത്.
ജനപ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വൈല്‍ഡേഴ്സിന്റെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസി (ഫ്രീഡം പാര്‍ട്ടി) 35 സീറ്റുകള്‍ സ്വന്തമാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നാണ് പ്രവചനം. നിലവിലെ സഭയില്‍ 16 അംഗങ്ങള്‍ മാത്രമുള്ള പിവിവി മുന്നേറുന്നത് യൂറോപ്പിലാകമാനം അലയടിക്കുന്ന ഇസ്ലാമിക വിരുദ്ധ മുന്നേറ്റത്തിന്റെ സൂചകമാണ്.
ഇടതുമിതവാദികള് പരമാവധി 23 സീറ്റുകളും ഇടത് പക്ഷം 26 സീറ്റുകളും നേടും. നിരവധി ചെറുപാര്‍ട്ടികളും സാന്നിധ്യം അറിയിക്കും. ഇത്തരമൊരു അവസ്ഥ ഉണ്ടായാല്‍ വൈല്‍ഡേഴ്സ് തന്നെ പ്രധാനമന്ത്രിയാകും. ഗീര്‍ത്ത് വൈല്‍ഡേഴ്സ് 1989ലാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1998 മുതല്‍ ജനപ്രതിനിധി സഭാംഗമായി തുടരുന്ന അദ്ദേഹം 2006ലാണ് പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന് രൂപം നല്‍കിയത്.
കടുത്ത ഇസ്ലാം വിരുദ്ധനായ വൈല്‍ഡേഴ്സ് യൂറോപ്പില്‍ അങ്ങോളമിങ്ങോളം അരങ്ങേറിയ ഖുറാന് കത്തിക്കല്‍ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്കി. നൂപുര്‍ ശര്‍മ്മയ്ക്ക് ശക്തമായ പിന്തുണ നല്കിയ വിദേശ നേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: