എടക്കര: പതിമൂന്ന് വയസുള്ള കുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ മതപ്രഭാഷകനും മദ്രസ അധ്യാപകനുമായ മമ്പാട് പള്ളിക്കുന്ന് വടക്കെ ചോലകത്ത് പുതുക്കടവ് വീട്ടില്‍ മുഹമ്മദ് ഷാക്കിറിനെ (41) വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയ നിരവധി തവണ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പള്ളിയിലെ വലിയ ഉസ്താദ് എന്ന നിലയില്‍ കുട്ടിക്ക് ഇയാളെ പേടിയായിരുന്നു. നിരന്തരമായ അതിക്രമം സഹിക്കവയ്യാതെ കുട്ടി തന്റെ സ്‌കൂള്‍ ടീച്ചറോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇയാള്‍ക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളു. ശേഷം മുഴുവന്‍ സമയവും മതപഠനത്തിനായി മാറ്റിവെക്കുകയായിരുന്നു. ബാഖവി ബിരുദം നേടിയിട്ടുണ്ട്. ഇയാള്‍ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. തന്റെ മതപഠന ക്ലാസുകള്‍ യുട്യൂബിലൂടെ പ്രചരിപ്പിക്കാറുണ്ട്. ആയിരക്കണക്കിന് ആളുകള്‍ പ്രതിയുടെ ചാനല്‍ പിന്തുടരുന്നുണ്ട്.
പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ട പറഞ്ഞു. വഴിക്കടവ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഗീത, സിപിഒമാരായ പ്രദീപ് ഇ.ജി., നിഖില്‍, വിനീഷ്, ശ്രുധിന്‍ എന്നിവരാണ് തുടരന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക