ഹൈദരാബാദ്: തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോള്‍ റവന്യുവരുമാനം മിച്ചവും സമ്പന്നവുമായിരുന്നു. എന്നാല്‍ കെ. ചന്ദ്രശേഖര റാവുവിന്റെ ഭരണത്തില്‍ സംസ്ഥാനം കടക്കെണിയിലായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. തെലങ്കാനയിലെ മല്ക്കാജഗിരിയില് ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല. റവന്യുവരുമാനം കൈകാര്യം ചെയ്യുന്നതില്‍ കെസിആര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തി.
സംസ്ഥാനം ബിആര്‍എസിന് വെറുതെ കിട്ടയതുപോലെ ധൂര്‍ത്തടിക്കുകയായിരുന്നു. ധനകാര്യമാനേജ്മെന്റ് പൂര്‍ണമായും പാളി. വിവിധ പദ്ധതികള്‍ക്കായി കടമെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തെലങ്കാനയെ കടവിമുക്തമാക്കി വികസനം കൊണ്ടുവരുവാന്‍ ബിജെപിക്കേ സാധിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: