ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ വീണ്ടും തടസം. മണ്ണ് തുരക്കുന്ന ഡ്രില്ലിംഗ് മെഷീന് ഇരുമ്പ് പാളിയില്‍ ഇടിക്കുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേന യന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകുമെന്നാണ് വിവരം.
ഇരുമ്പ് പാളിയില്‍ ഇടിച്ച് ചപ്പിയ പൈപ്പ് മുറിച്ചുനീക്കണം. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് സമീപമെത്താന്‍ പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്ക് വൈദ്യസഹായം നല്കാന് തുരങ്കത്തിന് സമീപം ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: