റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ പോരാട്ടത്തിന് മുന്‍പായി ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് ഏറ്റുമുട്ടി. ഇതോടെ കളി ആരംഭിക്കാന്‍ വൈകി. വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെയാണ് റിയോയിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കാന്‍ വൈകിയത്.
മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ ഭാരത സമയം ആറ് മണിക്കായിരുന്നു ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ പോരാട്ടത്തിന് കിക്കോഫ് ആവേണ്ടിയിരുന്നത്. എന്നാല്‍ സംഘര്‍ഷം ശാന്തമായതിനുശേം അരമണിക്കൂര്‍ വൈകിയാണ് കളി തുടങ്ങിയത്.
മത്സരത്തിനായി ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനാ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയിരുന്നു. ഗാലറിയില്‍ സംഘര്‍ഷമുണ്ടായതോടെ തിരികെക്കയറി. തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമായതോടെയാണ് വീണ്ടും കളിക്കാനെത്തിയത്. ഇരുരാജ്യങ്ങളും ദേശീയ ഗാനം ചൊല്ലുന്നതിനായി അണിനിരന്നപ്പോഴാണ് ഗാലറിയില്‍ സംഘര്‍ഷമുണ്ടായത്. ഇതോടെ പോലീസെത്തി ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ നിരവധി അര്‍ജന്റീന ആരാധകര്‍ക്ക് പരിക്കേറ്റു.
അര്‍ജന്റീനന്‍ ദേശീയഗാനം ആരംഭിക്കുമ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ കൂവിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗാലറിയില്‍ ഏറ്റുമുട്ടല്‍ തുടങ്ങുകയായിരുന്നു. ആരാധരോട് സംയമനം പാലിക്കാന്‍ ലയണല്‍ മെസിയും ബ്രസീലിന്റെ മാര്‍ക്വീഞ്ഞോസും അടക്കമുള്ള താരങ്ങള്‍ അഭ്യര്‍ഥിച്ചെങ്കിലും ഫലം കണ്ടില്ല. ഗ്യാലറിയിലെ പ്രശ്നങ്ങള്‍ നീണ്ടതോടെ മത്സരം നടക്കുമോ എന്ന ആശങ്ക പോലും മൈതാനത്ത് ഉയര്‍ന്നു.
മാരക്കാനയിലെ ചരിത്ര വിജയത്തിനുശേഷം ബ്രസീലിയന്‍ ആരാധകരെ നിശബ്ദരാക്കി മത്സരശേഷം മെസി അടക്കമുള്ള അര്‍ജന്റൈന്‍ താരങ്ങള്‍ വിജയാഘോഷം നടത്തി. ഒരു നിമിഷം മൗനമാചരിച്ച ശേഷം ബ്രസീലിയന്‍ ആരാധകരോട് വാപൂട്ടാന്‍ ആംഗ്യം കാണിച്ചാണ് അര്‍ജന്റീനയുടെ താരങ്ങള്‍ വിജയം മതിമറന്ന് ആഘോഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: