ബാങ്കോക്ക്: തായ്ലന്ഡ് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് 2023ല്‍ ആചാര്യശ്രീ കെ.ആര് മനോജ് ജിയുടെ പ്രഭാഷണം നവംബര്‍ 24 ന്
തിരുവനന്തപുരം: മൂന്നാമത് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹിന്ദു ഓര്ഗനൈസേഷന് കോണ്‍ഫറന്‍സില്‍’ ആര്‍ഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആര് മനോജ് ജി നവംബര്‍ 24 ന് പ്രഭാഷണം നടത്തും. 25ന് നടക്കുന്ന ‘ഹിന്ദു വിമന്‍ കോണ്‍ഫറന്‍സില്‍’ ആര്‍ഷവിദ്യാസമാജം ആദ്യ വനിതാപ്രചാരകയും ചീഫ് കോഴ്സ് കോര്‍ഡിനേറ്ററുമായ ഒ. ശ്രുതി ജിയും പ്രസംഗിക്കും. നവംബര്‍ 23 മുതല്‍ 26 വരെ ഇംപാക്ട് കണ്‍വെന്‍ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ ആര്‍ഷവിദ്യാസമാജം പി ആര് ചീഫ് കോര്‍ഡിനേറ്റര്‍ ശാന്തികൃഷ്ണയും, ഐടി & സോഷ്യല്‍ മീഡിയ ചീഫ് സെക്രട്ടറി വിശാലി ഷെട്ടിയും പങ്കെടുക്കും.
തായ്ലന്ഡ് ബാങ്കോക്കില്‍ വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന് മൂന്നാമത് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത് നവംബര്‍ 24 മുതല്‍ 26 വരെയാണ്. യു പി മുഖ്യമന്ത്രി മഹന്ത് യോഗി ആദിത്യനാഥ്, മാതാ അമൃതാനന്ദമയി ദേവി, ആര് എസ് എസ് സര്‍സംഘ് ചാലക് ഡോ.മോഹന്‍ ഭാഗവത് ജി, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലേ, സ്വാമി പൂര്ണാത്മാനന്ദ മഹാരാജ് ബോധിനാഥ വൈല്യന് സ്വാമി ,സ്വാമി ഗോവിന്ദ് ദേവ്ഗിരി മഹാരാജ്, അണ്ണാമലൈ, ഡേവിഡ് ഫ്രൗളി, വിക്രം സമ്പത്ത്, വിവേക് അഗ്നിഹോത്രി, സുദിപ്തോ സെന്‍ തുടങ്ങി എണ്‍പതിലേറെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്!
‘ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും’, ‘സര്‍വ്വ രംഗങ്ങളിലുമുള്ള പുരോഗതി’ എന്നീ വിഷയങ്ങളുടെ ചര്‍ച്ചകളാണ് അറുപതിലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനം 2014ല്‍ ഡെല്‍ഹിയിലും രണ്ടാംസമ്മേളനം 2018ല്‍ ചിക്കാഗോയിലുമാണ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: