ന്യൂദല്‍ഹി: മഹാഭാരതവും രാമായണവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള എന്‍സിആര്‍ടി ശുപാര്‍ശയെ പിന്തുണച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ദേശീയ സമിതി അംഗം മൗലാനാ ഖാലിദ് റഷീദ് ഫറങ്കി മഹലി. ഇതിഹാസങ്ങളെ കുറിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മികച്ചതാണെന്നും കുട്ടികളിലെ വ്യക്തിത്വ വികാസത്തിന് ഇത് സഹായിക്കുമെന്നും അദേഹം വ്യക്തമാക്കി.
വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിഹാസ പുസ്തകങ്ങളായ രാമായണവും മഹാഭാരതവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നു.
ഇത് കുട്ടികളില്‍ വ്യക്തിത്വ വികാസത്തിന് വഴിവെക്കും. സാധിക്കുമെങ്കില്‍ മറ്റ് വിശുദ്ധ ഗ്രന്ഥങ്ങള്‍ കൂടി പഠിക്കാനുള്ള അവസരം ഒരുക്കണം. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. മൗലാനാ ഖാലിദ് റഷീദ് പറഞ്ഞു.
പാഠ്യപദ്ധതിയില്‍ ഭാരതത്തിന്റെ ഇതിഹാസങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിആര്‍ടി ഉന്നതതല പാനലാണ് ശുപാര്‍ശ ചെയ്തത്. ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കാലയളവിലുള്ള സാമൂഹിക ശാസ്ത്ര സിലബസില്‍ ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
പ്രതിവര്‍ഷം നിരവധി പേരാണ് വിദേശ പൗരത്വം സ്വീകരിക്കുന്നത്. ഇത് പൗരബോധത്തിന്റെ അഭാവം കാരണമാണെന്നും സംസ്കാരത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും പഠിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ ഇത് തടയാന്‍ സാധിക്കുമെന്നും സമിതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: