തങ്ങളുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളെ കുറിച്ച് സംസാരിക്കാൻ ബിഗ് ബോസിൽ മത്സരാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് 20 വർഷം മുമ്പ് താൻ സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം വിചിത്ര പങ്കുവെച്ചത്. ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോഴാണ് നടിയ്‌ക്ക് മോശം അനുഭവം ഉണ്ടാവുന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് യൂണിയനിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നടി പറയുന്നു.
മലയാളികൾക്ക് സുപരിചിതയായ നടിയാണ് വിചിത്ര. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും വിചിത്ര തിളങ്ങിയിരുന്നു. ഇപ്പോൾ തമിഴ് ബിഗ് ബോസ് സീസൺ 7ന്റെ മത്സരാർത്ഥി കൂടിയാണ് താരം. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഷോയിലൂടെ നടത്തിയിരിക്കുകയാണ് താരം. 20 വർഷം മുൻപ് സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ കാരണമായ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം പറയുന്നത്.
വിചിത്രയുടെ വാക്കുകൾ ഇങ്ങനെ: ‘മലമ്പുഴയിൽ ആയിരുന്നു ഷൂട്ടിംഗ്. അവിടെ ഞങ്ങൾ താമസിച്ച ഹോട്ടലിലെ മാനേജറിനെ ആണ് ഞാൻ വിവാഹം കഴിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യം ദിനം ഒരു പാർട്ടിക്കിടെ ഒരു പ്രധാന നടൻ ഇതിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ച് എന്നോട് റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്റെ പേര് പോലും അദ്ദേഹം ചോദിച്ചില്ല. അത് ശരിക്കും ഷോക്കിംഗ് ആയിരുന്നു. എന്നാൽ ഞാൻ പോയില്ല എന്റെ റൂമിൽ തന്നെ കിടന്നുറങ്ങി.
എന്നാൽ അടുത്ത ദിവസം മുതൽ ആ ഷൂട്ടിംഗ് ലൊക്കേഷനിൽ എനിക്ക് ഉപദ്രവമായിരുന്നു. നിരന്തരം റൂമിന്റെ വാതിലിൽ മുട്ടലുകൾ. എന്റെ കഷ്ടപ്പാട് കണ്ടിട്ട് ഹോട്ടൽ മാനേജറായ എന്റെ ഭർത്താവ് റൂമുകൾ സിനിമക്കാർ പോലും അറിയാതെ മാറ്റിയിരുന്നു. അതേ സമയം ഒരു കാട്ടിലെ സംഘട്ടന രംഗം എടുക്കുകയായിരുന്നു. ഹീറോയും ഹീറോയിനും ഒക്കെയുണ്ട്.
Popular Actress and Tamil Biggboss S7 Contestant #Vichitra shares her shocking and personal bitter experience while shooting for her Tamil film years ago!#BiggBossTamil7 #BiggBossTamil #Vichithra #MeToo @Chinmayi pic.twitter.com/1RJimK0sag
— Akshay (@Filmophile_Man) November 21, 2023
ആദിവാസികളായ ഞങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്നതാണ്. അതിൽ ഒരാൾ നിരന്തരം എന്നെ മോശമായി സ്പർശിച്ചു. ഇയാളെ പിടിച്ച് സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത് എത്തിച്ചപ്പോൾ സ്റ്റണ്ട് മാസ്റ്റർ മുഴുവൻ സെറ്റിന് മുന്നിൽ വച്ച് എന്റെ ചെകിട്ടത്ത് അടിച്ചു. ആരും എന്നെ പിന്തുണച്ചില്ല. ഇതിനെതിരെ യൂണിയനിൽ പരാതി കൊടുത്തപ്പോൾ ഒരു സഹകരണവും ലഭിച്ചില്ല. മാത്രമല്ല പോലീസിൽ എന്താണ് പരാതി നൽകാത്തത് എന്നാണ് തിരിച്ച് ചോദിച്ചത്.
പിന്നീട് പൊലീസിൽ പരാതിപ്പെട്ടു. അങ്ങനെ വക്കീലിനെ വച്ചു. പക്ഷേ അതൊരു വൃത്തികെട്ട നടപടികളായിരുന്നു. എവിടെ തൊട്ടു, എങ്ങനെ തൊട്ടു എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. അങ്ങനെ ആ കേസ് നീണ്ടുപോയി. അന്നെല്ലാം തെളിവുമായി ചെന്നൈയിൽ വരെ വന്നത് അന്നത്തെ ഹോട്ടൽ മാനേജറായ ഭർത്താവ് ആയിരുന്നു. ഇത്തരം മോശം സംഭവങ്ങളോടെയാണ് സിനിമാ രംഗം വിട്ടത്.
അദ്ദേഹത്തിനെ കല്ല്യാണം കഴിച്ചു മൂന്ന് കുട്ടികളായി. അദ്ദേഹമാണ് എന്റെ ഹീറോ. എന്നാൽ അന്ന് സംഭവിച്ച മുറിവ് ഉണങ്ങാൻ 20-22വർഷം എടുത്തു. ഇപ്പോൾ ഞാൻ തിരിച്ചുവരവിന്റെ പാതയിലാണ്. ‘ വിചിത്ര പറഞ്ഞു. നടനാരാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.
തെന്നിന്ത്യയിൽ നൂറിലേറെ ചിത്രങ്ങളിൽ ഗ്ലാമർ റോളുകൾ ചെയ്ത വിചിത്ര മലയാളത്തിൽ ഏഴാമിടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം വിചിത്ര പറഞ്ഞ ചിത്രം 2000 ൽ ഇറങ്ങിയ ഭലേവാദിവി ബസു എന്ന ബാലകൃഷ്ണ ചിത്രമാണ് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: