തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ തട്ടിപ്പ് കേസില്‍ സിപിഎം നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍. ഭാസുരാംഗനെതിരെ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ്. കേസില്‍ 200 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. ഭാസുരാംഗനും, മകന് അഖില്‍ ജിത്തിനും തട്ടിപ്പില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്നും ഇഡി അറിയിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്കിലേത് പോലെ തന്നെയുള്ള തട്ടിപ്പാണ് ഇവിടേയും നടന്നിട്ടുള്ളത്. ഭാസുരാംഗനേയും അഖില്‍ ജിത്തിനേയും ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും ഇഡി അറിയിച്ചു. നിക്ഷേപകരുടെ കോടിക്കണക്കിനുള്ള തുക ജീവനക്കാരുടെ ഒത്താശയില്‍ ക്രമക്കേട് നടത്തി ഇവര്‍ കൈക്കലാക്കിയെന്നാണ് ഇഡി പറയുന്നത്. 101 കോടിയുടെ സ്മ്പത്തിക ക്രമക്കേട് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 200 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഭാസുരാംഗന് ബാങ്ക് പ്രസിഡന്റായിരിക്കേയാണ് അഖില്‍ ജിത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടായത്. അഖിലന്റെ സാമ്പത്തിക വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഭാസുരാംഗനൊപ്പം ഇയാളേയും ചോദ്യം ചെയ്തത്. കേസില്‍ ഇഡി അന്വേഷണം തുടങ്ങിയതിന് പിറകെ ഭാസുരാംഗനെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നീക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: