വാട്സ്ആപ്പ് ചാനൽ ഫീച്ചർ അവതരിപ്പിച്ചതോടെ വാട്സ്ആപ്പിന്റെ മട്ടും ഭാവവും തന്നെയാണ് മാറിയത്. ചാനല്‍ വന്നതോടെ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് കാണുന്നതിന് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പരാതികള്ർ ഉയർന്നിരുന്നു. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി.
ഏതെങ്കിലും ചാനലുമായി കണക്ട് ചെയ്യുന്നതോടെ, സ്റ്റാറ്റസ് ടാബില്‍ എല്ലാ സ്റ്റാറ്റസുകളും തിരശ്ചീനമായാണ് പ്രത്യക്ഷപ്പെടുന്നത്. ഇതാണ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നത്. ഇതിന് പരിഹാരം എന്ന നിലയില്‍ ഫില്‍റ്റര്‍ ഓപ്ഷന്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്.
Recent, Viewed, Muted ഈ ഓപ്ഷനുകളില്‍ ഉചിതമായത് തെരഞ്ഞെടുത്ത് സ്റ്റാറ്റസ് ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വികസിപ്പിക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: