പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികള്‍ക്ക് പോകും വഴി പഴയങ്ങാടി എരിപുരം ഇലക്ട്രിസിറ്റി ഓഫീസിന് സമീപം വെച്ച് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ധിച്ച സംഭവത്തില്‍ 20 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പഴയങ്ങാടി പോലീസ്.
അമല്‍ ബാബു, സുജിത്ത്, സിബി, റമീസ്, അനുവിന്ദ്, ജിതിന്, വിഷ്ണു, സതിഷ്, അരുണ്‍ കണ്ണന്, അനുരാഗ്, ഷുക്കൂര്‍ അഹമ്മദ്, അര്ജ്ജുന്, അര്‍ഷിത്ത് തുടങ്ങി കണ്ടാലറിയാവുന്ന 20 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
ക്രിമിനല്‍ ഗൂഡാലോചന നടത്തി അന്യായമായ സംഘം ചേരല്‍ നടത്തി പ്രതിഷേധിച്ച പ്രവര്‍ത്തകരെ കൊല്ലണമെന്ന ഉദേശ്യത്തേടെ അക്രമിച്ചതിനാണ് വധശ്രമത്തിനും
ഗുഡാലോചനയ്ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കരിങ്കൊടി കാണിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നടത്തിയ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകരായ മഹിതമോഹന്‍, സൂധിഷ് വെള്ളച്ചാല്‍, രാഹുല്‍ പുത്തന്‍ പുരയില്‍, സായി ശരണ്‍, സാബു, മിധുന് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുധീഷ് വെള്ളച്ചാല്‍ തലശ്ശേരി ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് യൂഡിഎഫ് കല്ല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പഴയങ്ങാടിയില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: