ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍) 751.9 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ദല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലായി എജെഎല്ലിന്റെ ഉടമസ്ഥതയിലുള്ള 661. 69 കോടിയുടെ വസ്തുവും യങ് ഇന്ത്യയുടെ അധീനതയിലുള്ള 90.21 കോടിയുമാണ് കണ്ടുകെട്ടിയതെന്ന് ഇ ഡി എക്സിലൂടെ അറിയിച്ചു. നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ എജെഎല്ലിനും യങ് ഇന്ത്യയ്ക്കും പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്) പ്രകാരം നേരത്തേ നോട്ടീസ് നല്‍കിയിരുന്നു.
2013ല്‍ സുബ്രഹ്മണ്യന് സ്വാമി ദല്‍ഹി കോടതിയില്‍ നല്കിയ സ്വകാര്യ അന്യായത്തെ അടിസ്ഥാനമാക്കിയാണ് കേസ്. ചതിയിലൂടെയും ക്രമവിരുദ്ധ നടപടികളിലൂടെയും സോണിയയും രാഹുലും നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുവകകള്‍ കൈയടക്കിയെന്നാണ് പരാതി. 2015 ഡിസംബറില്‍ വിചാരണക്കോടതിയില്‍ നിന്ന് രണ്ടുപേരും ജാമ്യം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: