വാഷിംഗ്ടണ്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ പീഢിപ്പിക്കുന്ന പാകിസ്ഥാന് ഒരു വിധത്തിലുള്ള ധനസഹായങ്ങളും നല്‍കരുതെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് യുഎസ് പാര്‍ലമെന്‍റംഗങ്ങള്‍. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ മാത്രമല്ല ക്രിസ്ത്യന്‍ സമുദായത്തെയും പീഡിപ്പിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന് ധനസഹയം നല്‍കരുതെന്ന് 11 യുഎസ് പാര്‍ലമെന്‍റംഗങ്ങളാണ് ആവശ്യപ്പെട്ടത്.
വലിയ തോതില്‍ പാകിസ്ഥാനില്‍ മനുഷ്യാവകാശലംഘനം നടക്കുന്നതായും യുഎസ് പാര്‍ലമെന്‍റ് അംഗങ്ങള്‍ പറയുന്നു. സാമ്പത്തിക പ്രതസന്ധിയില്‍ പെട്ടുഴലുന്ന പാകിസ്ഥാന് കൂടുതല്‍ തിരിച്ചടിയാണ് പാര‍്ലമെന്‍റംഗങ്ങള്‍ ബൈഡന് നല്‍കിയ കത്ത്.
7700 കോടിയാണ് പാകിസ്ഥാന്റെ വിദേശ കടം. ആകെ 35000 കോടി മാത്രം സമ്പദ്ഘടനയുള്ള പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് വലിയ കടബാധ്യതയാണ്. വിലക്കയറ്റം രൂക്ഷമാണ്. പെട്രോള്‍, ഡീസല്‍ വില മാനംമുട്ടെയാണ്. വിദേശവായ്പ മാത്രമേ പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാന്‍ വഴിയുള്ളൂ എന്നിരിക്കെയാണ് ധനസഹായം നല്‍കുന്നത് വിലക്കിക്കൊണ്ട് യുഎസ് പാര്‍ലമെന്‍റംഗങ്ങള്‍ കത്തെഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: