കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിന് പകരം ബസ് ജീവനക്കാരെ തിരിച്ചടിക്കാന്‍ എത്തിയതായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍.
രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് – ഒളവണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സനൂല്‍ ബസിലെ ജീവനക്കാര്‍ ഓട്ടോ ഡ്രൈവര്‍ സന്ദീപ് കുമാറുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന ഇയാളെ മര്‍ദ്ദിച്ചു. സന്ദീപ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
വിവരമറിഞ്ഞ് പ്രകോപിതരായ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ ബസ് തടഞ്ഞത് കയ്യാങ്കളിയിലെത്തി. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മെഡിക്കല്‍ കോളേജിന് സമീപം പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: