ന്യൂദല്‍ഹി : റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം(ആര്‍ആര്‍ടിഎസ്) പദ്ധതിക്കാനായി പണം നല്‍കാമെന്ന ഉറപ്പ് പാലിക്കാതിരുന്ന ദല്‍ഹി ആംആദ്മി പാര്‍ട്ടി സര്‍ക്കാരനെതിരെ സുപ്രീംകോടതിയുടെ നടപടി. സെമി- ഹൈസ്പീഡ് റെയില്‍ ഇടനാഴി നിര്‍മാണത്തിനായുള്ള ഫണ്ട് കഴിഞ്ഞ ഏപ്രിലില്‍ നല്‍കുമെന്ന് അരവിന്ദ് കേജ്രിവാള് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഇത് പാലിക്കാതിരുന്നതോടെ പരസ്യങ്ങള്‍ക്കായുള്ള സര്‍ക്കാരിന്റെ ഫണ്ട് ഇതിനായി നല്കാന് സുപ്രീംകോടതി ആവശ്യപ്പെടുകയാണുണ്ടായത്.
ദല്‍ഹിയേയും ഉത്തര്‍പ്രദേശിലെ മീററ്റിനേയും തമ്മിലും രാജസ്ഥാന് പാനിപ്പത്ത് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമാണ് ആര്‍ആര്‍ടിഎസ്. ദല്‍ഹി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതി ആ പണം ആര്‍ആര്‍ടിഎസിനായി നല്കാന് ആവശ്യപ്പെട്ടത്.
പദ്ധതിക്കായുള്ള ഫണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ സ്വമേധയാ നല്‍കിയില്ലെങ്കില്‍ ഈ പണം അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ പരസ്യത്തിനായി കരുതിവെച്ച ഫണ്ട് നല്‍കണമെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ആര്‍ആര്‍ടിഎസ് പദ്ധതിക്കായി ബജറ്റില്‍ ഫണ്ട് വകയിരുത്തുമെന്ന് ദല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന് സഞ്ജയ് കിഷന് കൗള്‍, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1100 കോടി രൂപയാണ് എഎപി സര്‍ക്കാര്‍ പരസ്യത്തിനായി മാറ്റിവെച്ചത്. ഈ വര്‍ഷത്തേയ്ക്ക് 550 കോടിയും മാറ്റിവെച്ചിട്ടുണ്ട്. വികസനത്തിനായുള്ള ദേശീയ പദ്ധതികള്‍ക്ക് നല്‍കാതെ പണം പരസ്യം നല്‍കുന്നത് പോലുള്ള ചെലവുകള്‍ക്കായി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി കൈക്കൊള്ളുമെന്നും കോടതി അറിയിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: