തന്നെ സംബന്ധിച്ചിടത്തോളം ദൈവമാണ് ഇപ്പോൾ പിണറായി വിജയൻ. സ്ഥാനമാനങ്ങൾ തരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് പാർട്ടിയാണ്. എന്ത് ചുമതല ലഭിച്ചാലും അത് ഏറ്റെടുക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് പാർട്ടിയെ അറിയിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നതെന്നും രഘു പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒരു സാമ്രാജ്യം പോലെ കണ്ടാണ് ഭരിക്കുന്നതെന്ന് സിപിഎം സഹയാത്രികനും നടനുമായ ഭീമൻ രഘു. പിണറായി വിജയനെ പോലൊരു ഭരണാധികാരി മറ്റൊരിടത്തുമില്ലെന്നും അടുത്ത വർഷവും കേരളത്തിൽ ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്നും ഭീമൻ രഘു പറഞ്ഞു
താൻ സിപിഎം പശ്ചാത്തലമുള്ള ആളാണ്. ജോലിയിൽ നിന്നും വിരമിച്ച ശേഷം തന്റെ പിതാവ് ഇടത് മുന്നണിക്കുവേണ്ടി ചങ്ങനാശേരിയിൽ മത്സരിച്ചിട്ടുണ്ട്. പിതാവിന്റെ അനിയൻ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകനാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിക്ക് നന്നായി അറിയാം. ഈ ഇടയ്‌ക്കുവരെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. സിപിഎമ്മുമായുള്ള ബന്ധം ഇന്നോ ഇന്നലയോ ആരംഭിച്ചതല്ലെന്നും ഭീമൻ രഘു അഭിമുഖത്തിൽ വ്യക്തമാക്കി.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും. കേരളം മുഴുവൻ പ്രചരണം നടത്തും, കസറും. ഭീമൻ രഘു പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: