തിരുവനന്തപുരം: രാജതജൂബിലിനിറവില് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫാദര്‍ എഫ്രേം ട്രോഫി ബാസ്കറ്റ്ബാള്‍ സ്കൂള്‍ മാനേജര്‍ ഫാദര്‍ ജെറോം അല്‍ഫോന്‍സ് അധ്യക്ഷതയില്‍ പ്രമുഖ ബാസ്കറ്റ്ബാള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഗീതു അന്ന ജോസ് ഉദ്ഘാടനം ചെയ്തു.
ആദ്യ മത്സരത്തില്‍ അതിഥേയരായ സെന്റ് ജോസഫ്സ് തിരുവനന്തപുരം സെന്റ് ജോണ്‍സ് സ്കൂള്‍ നാലഞ്ചിറയെ (46-17) തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ ലയോള ഹയര്‍ സെക്കണ്ടറി സ്കൂള്‍ കേന്ദ്രിയ വിദ്യാലയ പട്ടത്തെ (40-9) പ്രജയപെടുത്തി സെമി ഫൈനലില്‍ പ്രവേശിച്ചു. നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ത്രിദിന മത്സരത്തില്‍ കേരളത്തിലെ ലീഡിങ് ടീമുകളായ സെന്റ് ജോസഫ്സ് പുളിക്കുന്ന്, കുന്നംകുളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ തുടങ്ങിയ പതിനൊന്നില്‍ പരം ടീമുകള്‍ മാറ്റുരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: