കൊച്ചി: ഹൈക്കോടതി അഭിഭാഷകനും നടനുമായ എറണാകുളം ചിറ്റൂര്‍ റോഡ് ഇയ്യാട്ടുമുക്ക് ഉഷാ കിരണില്‍ ദിനേശ് മേനോന് ഹൃദയാഘാതത്തെത്തുടര്‍ന്ന് (54) അന്തരിച്ചു. ഒട്ടേറെ സിനിമകളില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. 1971ല്‍ വാടകവീട് എന്ന സിനിമയില്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിടപറയും മുമ്പേ, എയര്‍ ഹോസ്റ്റസ്, ശേഷം കാഴ്ചയില്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുന്ന റോബിന് ബസിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ഇദ്ദേഹമാണ്. അമ്മ: ഉഷ മേനോന്. ഭാര്യ കാര്‍ത്തിക മേനോന്. മകന്: അരവിന്ദ് ഡി. മേനോന്. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11ന് രവിപുരം ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: