തിരുവനന്തപുരം: ഇക്കഴിഞ്ഞ വിജയദശമിയോട് അനുബന്ധിച്ച് ആര്‍എസ്എസ് പുറത്തിറക്കിയ ഗണഗീതം ഏറെ ശ്രദ്ധേയമാകുന്നു.കേരളത്തിലെ മഹാന്മാരെക്കുറിച്ചും സാമൂഹ്യപരിഷ്കര്ത്താക്കളെക്കുറിച്ചും പുതിയ ഗണഗീതം പാടുന്നു. പക്ഷെ ആരാണ് ഇതിന് പിന്നിലെ കവി എന്നത് മാത്രം അജ്ഞാതം.
ദേശീയത, രാഷ്ട്രസ്നേഹം, രാജ്യപുരോഗതി എന്നിവ ഉണര്‍ത്തുന്ന വരികളാണ് ഗണഗീതത്തില്‍. ശ്രീനാരായണഗുരു, അയ്യങ്കാളി, ആദിശങ്കരന്, അയ്യാസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍ എഴുത്തച്ഛന് തുടങ്ങി കേരളത്തിലെ നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ സംഭാവനകള്‍ ഓര്‍മ്മിക്കുന്ന, കേരളമെന്ന സംസ്ഥാനം ഭാരതത്തിന് നല്കിയ സംഭാവനകളെക്കുറിച്ചും, മഹാന്മാരായ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ കേരളത്തിനെ എങ്ങിനെയെല്ലാം മാറ്റിമറിച്ചുവെന്നും ഗണഗീതത്തില്‍ പരാമര്‍ശിക്കുന്നു.
സാധാരണയായി മധ്യമാവതി, മോഹനം, ഹംസധ്വനി തുടങ്ങിയ രാഗങ്ങളില്‍ ചിട്ടപ്പെടുത്തുന്ന ഗണഗീതം വൃത്തത്തിലും അലങ്കാരത്തിലുമാണ് എഴുതുക പതിവ്.
ആദിശങ്കരന് ആത്മബോധമുണര്ന്നുയര്ന്നതാണ് കേരളമെന്നും. ദ്വൈതമില്ലദ്വൈതമാണ് എല്ലാമെന്ന ബോധം ഉദിച്ചിടമാണ് കേരളമെന്നും മാതൃഭാരതത്തിന്റെ പാദപീഠമാണ് കേരളമെന്ന പുണ്യഭൂമിയെന്നും ശക്തിയും ശിവനും പരസ്പരം നോട്ടമിട്ടമരുന്ന ഇടമാണ് കേരളമെന്നും ഗണഗീതം പറയുന്നു.
ജാതിമതിലുകളും തീണ്ടല് വേലികളും നാം എരിച്ചുകളഞ്ഞിടമാണ് കേരളമെന്നും വില്ലുവണ്ടിയില്‍ എത്തി അയ്യങ്കാളി നേര്‍വഴി കാട്ടിയെന്നും മന്നത്ത് പത്മനാഭന്റെ സംഭാവനകളെയും ഓര്‍മ്മിക്കുന്നു. പന്തിഭോജനത്തിലൂടെ ജാതിവേര്‍തിരിവുകള്‍ മറികടന്ന കറപ്പനെയും ഗണഗീതം ഓര്മ്മയിക്കുന്നു.
പരശുരാമന് മഴുവെറിഞ്ഞ് ഉയര്‍ത്തിയ കേരളത്തെ സംഘമന്ത്രമുരുക്കഴിച്ച് ഇനി നമ്മള് നേര്‍വഴിക്ക് നയിക്കണമെന്നും ഉദ്ബോധിപ്പിക്കുന്നിടത്ത് ഗണഗീതം അവസാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: