അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകണമെന്ന് പറഞ്ഞ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി അശ്ലീലമായി ,ആരെയും ലജ്ജിപ്പിക്കുന്ന കഥാനായകനായി മാറിയെന്നു സംവിധായകൻ കമൽ .അദ്ദേഹത്തെ നയിക്കുന്ന ബോധം സവർണ്ണ ബോധമാണ് .സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളി പറയുകയാണ് .കൊല്ലത്തു എൻ ജി ഓ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കമൽ .
എന്റെ സഹപ്രവർത്തകനായ ഈ കൊല്ലത്തുകാരൻ വലിയ നടൻ പറഞ്ഞതെന്താണ് .അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്നാണ് .ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്നു നിർദ്ദേശിച്ച ആ മനുഷ്യനെപ്പോലെ അശ്‌ളീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി എന്റെ സുഹൃത്ത് മാറിയതിൽ ലജ്ജയുണ്ട് .അദ്ദേഹത്തിന്റെ അപരമത വിശ്വാസമോ അപര ജാതിയോടുള്ള വിദ്യോഷമോ അത്രമാത്രമാണ് .അതിലേക്ക് ഇറങ്ങി കഴിഞ്ഞാൽ ഒരുപക്ഷെ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം എഴുന്നേറ്റു നിൽക്കും.
പിണറായി വിജയൻറെ മുന്നിൽ ഭക്തി കാണിക്കുന്നത് ശെരിയല്ല അത് അശ്ലീലമാണെന്നു ഭീമൻ രഘുവിന് മനസിലായിട്ടില്ല.ഇവർക്ക് രാഷ്‌ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടിയത് എന്ന് ആലോചിക്കുമ്പോൾ സിനിമാക്കാരൻ എന്ന് പറയാൻ ലജ്ജയാണ് എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ കമലിന്റെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത് . .
പ്രതികരിക്കാൻ ഇവിടെ എഴുതുക: