കപില്‍ദേവ് തലയ്‌ക്ക്‌ മുകളില്‍ ഉയര്‍ത്തിയ ലോകകപ്പ്….. ഇന്ന്‌ കിരീടത്തിന് മുകളില്‍ കാല്‍കയറ്റി വെച്ച് ഓസീസ് താരം, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലോകകപ്പ് ട്രോഫിക്ക് മുകളില്‍ ഇരുകാലുകളും കയറ്റിവെച്ച് വിശ്രമിക്കുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാര്‍ഷിന്റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഓസീസ് നായകന്‍പാറ്റ് കമിന്‍സ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

ഈ പോസ്റ്റിനെതിരെ ഇതുവരെ ഓസ്‌ട്രേലിയന്‍ ടീമും ഐസിസിയും പ്രതികരിച്ചിട്ടില്ല.

ക്രിക്കറ്റിലെ ഏറ്റവും വലിയ ട്രോഫി ഓസ്‌ട്രേലിയ നേടിയിരിക്കാം, പക്ഷേ ട്രോഫിക്ക് അതിനുള്ള ആദരവ് ലഭിച്ചില്ലെയുന്നും എന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു.

കപില്‍ദേവ് തലയ്‌ക്ക്‌ മുകളില്‍ ഉയര്‍ത്തിയ ലോകകപ്പ്….. എന്നുതുടങ്ങുന്ന ട്വീറ്റ് മുതല്‍ ലോകകപ്പുമായി നില്‍ക്കുന്ന സച്ചിന്റെയും ഫുട്‌ബോള്‍ ലോകകപ്പ് നേടിയ ലയണല്‍ മെസിയുടെയും വരെ ചിത്രങ്ങള്‍ പങ്കുവെച്ച് താരതമ്യം ചെയ്തും ആരാധകര്‍ മാര്‍ഷിനെ വിമര്‍ശിക്കുന്നുണ്ട്.

ഇക്കൂട്ടത്തിലാണ് കയ്യില്‍ ഒരു പൈന്റും പിടിച്ച് സോഫയിലിരിക്കുന്ന മാര്‍ഷ് ലോകകപ്പ് ട്രോഫിയില്‍ കാല്‍ കയറ്റിവച്ച ചിത്രവും ഉള്‍പ്പെട്ടത്. 32കാരനായ ഓസീസ് താരത്തിന്റെ പ്രവര്‍ത്തി അതിരുകടന്നതാണെന്നും ഇതു ലോകകപ്പ് ട്രോഫിയോടുള്ള അനാദരവാണെന്നുമാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.

Recent Posts