മലയിന്‍കീഴ്: പള്ളിച്ചല്‍ പഞ്ചായത്തിലെ എ ഇ നിയമന നിരോധനത്തിനും വികസന മുരടിപ്പിനുമെതിരെ ബിജെപി നരുവാമുട് ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ മുന്നില്‍ പ്രതീകാത്മകമായി വാഴനട്ടു പ്രതിഷേധിച്ചു.
ബിജെപി ദക്ഷിണ മേഖല ഉപാധ്യക്ഷന്‍ മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡന്റ് കവിത ഉണ്ണികൃഷ്ണന് അധ്യക്ഷതവഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ മുക്കുനട സജി, ജനറല്‍ സെക്രട്ടറി കുന്നുവിള സുധീഷ്, പഞ്ചായത്തംഗം മാലിനി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: