രജൗരി: കേന്ദ്രത്തിന്റെ അഭിമാന പദ്ധതികളെക്കുറിച്ച് പൗരന്മാരെ അറിയിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള രാജ്യവ്യാപകമായി നടത്തുന്ന വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര തിങ്കളാഴ്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലും എത്തി.
പിര്‍ പഞ്ചാല്‍ താഴ്‌വരയിലെ മലയോര പ്രദേശങ്ങളിലെ പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസം പരിപാടി സംഘടിപ്പിച്ചത്. ജമ്മു കശ്മീരില്‍ നവംബര്‍ 15ന് ബുദാല്‍, രജൗരി ഗുരേസ്, ബന്ദിപ്പോര എന്നിവിടങ്ങളില്‍ നിന്നാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ജനങ്ങളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
കേന്ദ്രങ്ങളുടെ പദ്ധതികളുടെ പ്രയോജനം എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് നാട്ടുകാരനായ അബ്ദുള്‍ വാഹിദ് മാലിക് പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്കെത്തുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം എണ്‍പത് ശതമാനം ഗോള്‍ഡന്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു. ബാക്കിയുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് തുടരുകയാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
ഈ സ്‌കീമിന് കീഴില്‍, ഒരു വര്‍ഷത്തിനുള്ളില്‍ ചികിത്സയ്‌ക്കായി അഞ്ചു ലക്ഷം രൂപ വരെ മരുന്നുകള്‍, പരിശോധനകള്‍ തുടങ്ങിയവയുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ, ഏതാനും സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ എംപാനല്‍ ചെയ്തിട്ടുണ്ട്, ഇവിടെ രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം നല്‍കുന്ന ‘ഗോള്‍ഡന്‍ കാര്‍ഡ്’ കാണിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും.
നവംബര്‍ 15ന് ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രചാരണം ഫ്‌ളാഗ് ഓഫ് ചെയ്തത്. രാജ്യത്തെ ഗണ്യമായ ആദിവാസി ജനസംഖ്യയുള്ള മേഘലയില്‍ നിന്നാണ് അദേഹം ഒന്നിലധികം വാനുകള്‍ ഒരേസമയം ഫ്‌ലാഗ് ഓഫ് ചെയ്തത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരിപാടിയുടെ ആദ്യ ദിവസതന്നെ രാജ്യത്തെ 259 ഗ്രാമപഞ്ചായത്തുകളിലായി ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര എത്താന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: