എറണാകുളം: ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റിൻ രാജാണ് കേസിലെ മുഖ്യപ്രതി. സുഹൃത്ത് മുസ്താഖാണ് രണ്ടാം പ്രതി. കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ ഒന്നാം പ്രതിയെ ക്രിസ്റ്റിൻ രാജ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
2017-ൽ മാനസിക വൈകല്യമുള്ള വയോധികയെ പീഡിപ്പിച്ച കേസിലും പെരുമ്പാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്‌സോ കേസിലും പ്രതിയായ ക്രിസ്റ്റിൻ രാജ് സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: