ശബരിമല: ശബരിമലയില്‍ സേവനം അനുഷ്ടിക്കുന്ന ദേവസ്വം ജീവനക്കാര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. ദേവസ്വം മെസില്‍ ജീവനക്കാര്‍ക്ക് കഴിക്കാന്‍ ആവശ്യത്തിന് ഭക്ഷണം ഇല്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.
വിവിധ ജില്ലകളില്‍ നിന്നായി നൂറ് കണക്കിന് ജീവനക്കാരാണ് ശബരിമലയില്‍ സേവനത്തിന് എത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യത്തിന് നല്കാനുള്ള ഭക്ഷണം ഇല്ലാത്ത നിലയിലാണ് കാര്യങ്ങളെന്ന് ദേവസ്വം ജീവനക്കാര്‍ ആരോപിക്കുന്നു.
ചോറിന് ആവശ്യത്തിന് കറി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉച്ചയൂണിന് പ്രധാന കറി രസമാണ്. ഒപ്പം മറ്റൊരു കറികൂടി ഉണ്ടാകും. സകല സാധനങ്ങളുടെയും പര്‍ചേസ് ബോര്‍ഡിന്റ വേണ്ടപ്പെട്ടവര്‍ക്ക് നല്കുവാനായി ലേലനടപടികള്‍ ദേവസ്വം കമ്മിഷണര്‍ താമസിപ്പിച്ചതാണ് തങ്ങളുടെ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന അരി ഉള്‍പ്പെടെ ഉള്ള സാധനങ്ങളുടെ വിതരണാവകാശം ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമികളുടെ കൈയിലാണുള്ളതെന്നും ജീവനക്കാര്‍ പറയുന്നു. ഹൈക്കോടതി, ജീവനക്കാര്‍ക്കുള്ള ഭക്ഷണ മെനു അംഗീകരിച്ചിട്ടുള്ളതാണ്. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലുള്ള ഭക്ഷണമാണ് നിലവില്‍ ദേവസ്വം ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: