തിരുവനന്തപുരം: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിലേക്ക് ലക്ഷ്യം വെച്ച് സ്വകാര്യ ബസുകൾ. റോബിൻ ബസിന് പിന്നാലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാൻ നിൽക്കുന്നത് 129 ബസുകൾ. നിലവിൽ 140 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള പെർമിറ്റുകൾ സർക്കാർ പുതുക്കി നൽകിയിട്ടുണ്ടായിരുന്നില്ല.
ഇതേ തുടർന്ന് മൂന്ന് മാസത്തിൽ അധികമായി 129 ബസുകൾക്കാണ് സർവീസ് നടത്താൻ സാധിക്കാതിരുന്നത്. ഇപ്പോഴിതാ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗപ്പെടുത്തി സർവീസ് നടത്താനാണ് സ്വകാര്യ ബസ് ഉടമകളുടെ ലക്ഷ്യം.
റോബിൻ ബസ് വിജയിക്കുന്ന പക്ശഷം ഇതേ പെർമിറ്റ് ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് സർവീസ് ആരംഭിക്കാനാണ് മറ്റ് സ്വകാര്യ ബസുകളുടെ നീക്കം. എന്നാൽ പെർമിറ്റിന്റെ ദൂരവ്യാപക പ്രത്യാഘാതം മുന്നിൽക്കണ്ട് പരസ്യ പ്രതികരണങ്ങൾക്ക് തുനിയേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: