തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ബിെജപി ദേശീയ കൗണ്‍സില്‍ അംഗവുമായ എസ്. രാജേശഖരന് നായരുടെ (ഉദയസമു്രദ ്രഗൂപ്പ് സിഎം ഡി)യുംപ്രശസ്ത നടി രാധയുടേയും (ഉദയച്രന്ദിക നായര്‍) മകളും ചലച്ചിത്ര താരവുമായ കാര്‍ത്തിക നായര്‍ വിവാഹിതയായി.
കാസര്‍കോട് രവീന്ദ്രന് മേനോന്റെയും കെ ശര്‍മ്മിള രവീന്ദ്രന്റെയും മകന് രോഹിത് മേനോന് ആണ് വരന്. പകല്‍ 11.40 നും 12.10നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കവടിയാര്‍ ഉദയപാലസ് കണ്വെന്ഷന് സെന്ററിലായിരുന്നു വിവാഹം.
ചുവന്ന സാരിയില്‍ അതിമനോഹരിയായാണ് കാര്‍ത്തിക വധുവായി എത്തിയത്. സ്വര്‍ണ്ണാഭരണ വിഭൂഷിതയായ കാര്‍ത്തികയ്ക്ക് ഒപ്പം രാജകീയ വേഷത്തിലാണ് രോഹിത്ത് എത്തിയത്.
ഗോവ ഗവര്‍ണര്‍. പി.എസ്.ശ്രീധരന്‍പിള്ള, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന്, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ വിശേഷസമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്ശന്, വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്, ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ്ബാബു, സഹ സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, ബിജെപിനേതാക്കളായ കെ.സുരേന്ദ്രന്, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, ഡോ.പി.പി. വാവ, അഡ്വ.ജെ.ആര്.പത്മകുമാര്‍, കെ.രാമന്‍പിള്ള, സി.ശിവന്‍കുട്ടി, വി.വി.രാജേഷ്, എംഎല്‍എ
മാരായ വി.കെ.പ്രശാന്ത്, മോന്‍സ്ജോസഫ്, അന്‍സലന്‍, മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍, സിഎംപി നേതാവ് സി.പി.ജോണ്‍.
ബോളിവുഡ് താരം ജാക്കി ഷ്റാഫ്, ചിരജ്ഞീവി, ഭാഗ്യരാജ്, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, നിര്‍മ്മാതാക്കളായ ജി.സുരേഷ്കുമാര്‍, രഞ്ജിത്ത്,
നടിമാരായ മേനക, രാധിക, സുഹാസിനി, കാര്‍ത്തിക, ജലജ, പൂനം ദില്ലന്, പൂര്‍ണിമ, മഞ്ജുപിള്ള, നന്ദിനി, ചിപ്പി തുടങ്ങി സിനിമ, രാഷ്ട്രീയ സാമൂഹിക, വ്യവസായ രംഗത്തെ നിരവധി പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: