വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിയന്ന സര്‍വകലാശാല, ജനീവ, ന്യൂയോര്‍ക്ക്, ചിക്കാഗോ, വാഷിങ്ടണ്‍, സ്റ്റാന്‍ഫോര്‍ഡ്, ബ്രിട്ടന്, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടേതാണ് പ്രബന്ധം.
പാരിസ്ഥിതിക ഘടകങ്ങള്‍ മാറുന്നത് തലച്ചോറിന്റെ വികാസത്തെ ബാധിക്കുമെന്ന് മുമ്പു തന്നെ എലികളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തീവ്രമായ കാലാവസ്ഥാ മാറ്റങ്ങള്‍ ഉദാഹരണത്തിന് താപ തരംഗം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയവതലച്ചോറിലുണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റി കൂടുതല്‍ പഠനം ആവശ്യമാണ്. കാലാവസ്ഥാവ്യതിയാനം തലച്ചോറിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാന്‍ ന്യൂറോ സയന്‍സിന്റെ പങ്ക് നിര്‍ണായകമാണ്. വിഷയത്തില്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്ന് പ്രബന്ധത്തിന്റെ രചയിതാക്കളിലൊരാളായ ഡോ. കിംബര്‍ലി സി. ഡോയല്‍ പറഞ്ഞു.
2050 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം മൂലം ദിനംപ്രതി രണ്ട് ലക്ഷത്തിലധികം പേര് മരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്താകമാനമുള്ള വനങ്ങളെ അവയുടെ സ്വാഭാവിക അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള മാര്‍ഗമെന്ന് പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ 226 ജിഗാ ടണ്‍ കാര്‍ബണ്‍ അധികമായി പിടിച്ചെടുക്കാന്‍ കഴിയും. വ്യാവസായിക യുഗമാരംഭിച്ചതിന് ശേഷം അന്തരീക്ഷത്തിലെത്തിയ കാര്‍ബണിന്റെ മൂന്നിലൊന്നിന് തുല്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: