തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ മുഖ്യസാമ്പത്തിക തട്ടിപ്പ് വീരനായ സതീശന്‍ വെളപ്പായ നിര്‍ദേശിക്കുന്ന ഏത് വായ്പയും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും തൃശൂര്‍ സഹകരണബാങ്കിന്റെ നെടുംതൂണുമായ എം.കെ.കണ്ണന്‍ പാസാക്കിയിരുന്നുവെന്ന് ഇഡി.തൃശൂര്‍ സഹകരണബാങ്കില്‍ നിന്നാണ് കണ്ണന്‍ വായ്പ പാസാക്കിയിരുന്നത്. കോടതിയില്‍ ഇഡി സമര‍്പ്പിച്ച 12000 പേജുള്ള കുറ്റപത്രത്തിലാണ് ഈ പരാമര്‍ശം. മരിച്ചവരുടെ പേരില്‍ പോലും വായ്പ പാസാക്കിയിട്ടുണ്ടെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
വെളപ്പായ സതീശന്‍ എം.കെ. കണ്ണന്റെ അടുത്ത കൂട്ടാളിയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. തൃശൂര്‍ കോര്‍പറേഷന്റെ അരണാട്ടുകര ഡിവിഷന്‍ കൗണ്‍സിലറായ അനൂപ് ഡേവിഡ് കാടയെ ചോദ്യം ചെയ്തപ്പോഴാണ് എം.കെ. കണ്ണനും വെളപ്പായ സതീശനും തമ്മിലുള്ള ബന്ധം പുറത്തായത്. വെളപ്പായ സതീശന് തൃശൂര്‍ സഹകരണബാങ്കില്‍ അക്കൗണ്ടുണ്ടായിരുന്നുവെന്നും വെളിപ്പെട്ടത് അനൂപ് ഡേവിഡ് കാടയെ ഇഡി ചോദ്യം ചെയ്തപ്പോഴാണ്.
വെളപ്പായ സതീശന് ഒരു പ്ലാസ്റ്റിക് നിര്‍മ്മാണക്കമ്പനിയുണ്ടായിരുന്നു-നോവ പ്ലാസ്റ്റിക്. ഇതിന്റെ പേരിലാണ് വെളപ്പായ സതീശന് തൃശൂര്‍ സഹകരണബാങ്കില്‍ അക്കൗണ്ട് തുറന്നത്. എന്നാല‍് വെളപ്പായ സതീശനോ എം.കെ. കണ്ണനോ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. വെളപ്പായ സതീശന്‍ നല്‍കിയ വിവരങ്ങളിലും ഈ വെളിപ്പെടുത്തല്‍ ഇല്ല.
സിപിഎം ഭരണത്തിന്‍ കീഴിലുള്ള അയ്യന്തോള്‍ സഹകരണബാങ്കിലും വെളപ്പായ സതീശന് അക്കൗണ്ടുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയതും അനൂപ് ഡേവിഡ് കാടയാണ്. വെളപ്പായ സതീശന്‍റേത് 13585ാം നമ്പറിലുള്ള ജോയിന്‍റ് അക്കൗണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: