എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ചാറ്റ്സ് ടാബിലാണ് പുതിയ ബട്ടണ്‍. ന്യൂ ചാറ്റ് ബട്ടണിന് മുകളില്‍ വലതുവശത്ത് താഴെയായാണ് പുതിയ ക്രമീകരണം. എഐ അധിഷ്ഠിത ചാറ്റുകള്‍ അതിവേഗം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കുക.
സെപ്റ്റംബറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ എഐ ചാറ്റ്ബോട്ട് വാട്സ്ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ ഇത് കോണ്ടാക്ട് ലിസ്റ്റിനുള്ളില്‍ മറച്ചുവെച്ച നിലയിലായിരുന്നു. അതുകൊണ്ട് തന്നെ ആശയവിനിമയം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബട്ടണ്‍ അവതരിപ്പിച്ചത്. വാട്സആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: