Categories: Business

കല്യാണ്‍ ജ്വല്ലറിയുടെ ഓഹരി കുതിക്കുന്നു; 2022 നവംബറില്‍ ഒരു ലക്ഷം മുടക്കിയവരുടെ നിക്ഷേപം 2023 നവമ്പറില്‍ 3.5 ലക്ഷം ആയി

അതിവേഗം മുകളിലേക്കുള്ള കുതിപ്പ് തുടരുകയാണ് കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിവില. 2022 നവമ്പറില്‍ വെറും 90 രൂപ മാത്രമായിരുന്ന ഓഹരിയുടെ വില ഇപ്പോള്‍ 2023 നവമ്പറില്‍ എത്തിയപ്പോള്‍ 316 രൂപയില്‍ എത്തിയിരിക്കുന്നു.

Published by

മുംബൈ: അതിവേഗം മുകളിലേക്കുള്ള കുതിപ്പ് തുടരുകയാണ് കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിവില. 2022 നവമ്പറില്‍ വെറും 90 രൂപ മാത്രമായിരുന്ന ഓഹരിയുടെ വില ഇപ്പോള്‍ 2023 നവമ്പറില്‍ എത്തിയപ്പോള്‍ 316 രൂപയില്‍ എത്തിയിരിക്കുന്നു.

അതായത് 2022 നവമ്പറില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിയില്‍ ഒരു ലക്ഷം മുടക്കിയ നിക്ഷേപകന് 2023 നവമ്പറില്‍ കിട്ടിയത് 3.5 ലക്ഷം രൂപ. ദീപാവലിയും ധന്‍തെരേസും നല്‍കിയ വലിയ ബിസിനസ് ലാഭം കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വിലയുടെ നവംബര്‍ മാസത്തിലെ കുതിപ്പിനെ സഹായിക്കുന്നു.

ജ്വല്ലറി മേഖലയില്‍ മറ്റ് കമ്പനികളെ അപേക്ഷിച്ചും കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിക്ക് നിക്ഷേപകര്‍ വലിയ മുന്‍ഗണന നല്‍കുന്നു. ഒരു ബ്രേക്കൗട്ട് ഓഹരി (അതിവേഗം മുകളിലേക്ക് കുതിക്കുന്ന ഓഹരി) ആയാണ് നിക്ഷേപകര്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിയെ കാണുന്നത്. അടുത്ത മൂന്ന് വര്‍ഷത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിയില്‍ നിന്നുള്ള വരുമാനം 17.6 ശതമാനമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ദല്‍ഹി കേന്ദ്രമായി അതിവേഗം കുതിച്ചുവളരുന്ന പിസി ജ്വവ്വേഴ്സ് എന്ന പിസിജെ (ഇപ്പോള്‍ 80 ശാഖകള്‍) യുമായി താരതമ്യം ചെയ്യുമ്പോള്‍ കല്യാണ്‍ ജ്വല്ലേഴ്സിനാണ് മുന്‍ഗണന നിക്ഷേപകര്‍ നല്‍കുന്നത്. 17 അടിസ്ഥാന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പത്തിലും കല്യാണ്‍ പിസി ജ്വല്ലേഴ്സിനെ പിന്നിലാക്കുന്നു. കല്യാണ്‍ മാനേജ്മെന്‍റിന്റെ സുതാര്യതയും സത്യസന്ധ്യതയും നിക്ഷേപകരുടെ വിശ്വാസം നേടുന്നതില്‍ ഒരളവ് വരെ പങ്കുവഹിയ്‌ക്കുന്നു.

തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജ്വല്ലേഴ്സിനെ നയിക്കുന്നത് ടി.എസ്. കല്യാണ്‍ രാമനും മക്കളായ രാജേഷ് കല്യാണ്‍ രാമനും രമേഷ് കല്യാണ്‍ രാമനുമാണ്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ വെബ് സൈറ്റിലെ വിവരപ്രകാരം കല്യാണിന് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 150ല്‍ പരം ശാഖകളുണ്ട്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക