അഹമ്മദാബാദ് : ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച നിലയില്‍. ജയിക്കാന്‍ 241റണ്‍സ് വോണ്ട ഓസ്ട്രേലിയ 27ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 152 റണ്‍സ് എന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകള്‍ വേഗം വീണപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയര്‍ന്നെങ്കിലും നാലാം വിക്കറ്റില്‍ ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്നും ചേര്‍ന്ന് അനായാസം ഓസ്ട്രേലിയയെ കരകയറ്റി. 70 റണ്‍സാണ് ഇതുവരെ സഖ്യം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ട്രാവിസ് ഹെഡ് 80 റണ്‍സും ലബുഷെയ്ന് 39 റണ്‍സും നേടി ക്രീസിലുണ്ട്.
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.ഷമി ഒരു വിക്കറ്റ് നേടി.
വാര്‍ണറെ (7) സ്ലിപ്പില്‍ കോഹ്ലിയുടെ കൈകളിലെത്തിച്ച് ഷമി ഇന്ത്യക്ക് ബ്രേക്ക് നല്കി.15 റണ്‍സ് നേടിയ മാര്‍ഷിനെ ബുംറയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടികൂടി. നാലാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്തിനെ (4) ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കി.
ഇന്ത്യ 17റണ്‍സ് എക്സ്ട്രാ ആയി വിട്ടു നല്കിയതും തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: