ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നിവയാണ് പുരുഷാര്‍ഥങ്ങള്‍. ധാര്‍മ്മികബോധമുണ്ടെങ്കിലേ നമ്മുടെ പ്രവൃത്തി ശുദ്ധമാകൂ. നമ്മള്‍ ചെയ്യുന്നതെന്തും ധര്‍മ്മത്തിന്റെ വഴിയിലൂടെയാവണം. ഉപജീവനത്തിന് ആവശ്യമായ ധനം സമ്പാദിക്കുകയെന്നാണ് അര്‍ഥം കൊണ്ടു ലക്ഷ്യമാക്കുന്നത്. കാമമെന്നാല്‍ ആഗ്രഹങ്ങള്‍. ഇത് വൈകാരികമായ സന്തോഷങ്ങളെ ഇത് സൂചിപ്പിക്കുന്നു. മോക്ഷം എന്ന പദം അര്‍ഥമാക്കുന്നത് സ്വാതന്ത്ര്യത്തെയാണ്. പുരുഷാര്‍ഥങ്ങളില്‍ ഏറ്റവും മഹത്തായ ഫലം നല്‍കുന്നത് മോക്ഷമാണ്. ധര്‍മമാര്‍ഗത്തിലൂടെ ചരിച്ച് ധനമുണ്ടാക്കി, ആഗ്രഹങ്ങള്‍ സഫലമാക്കിയ ശേഷം മോക്ഷം പ്രാപിക്കുക എന്നതാണ് പുരുഷാര്‍ഥം. പരമമായ ലക്ഷ്യവും മോക്ഷപ്രാപ്തിയാണ്.
മോക്ഷപ്രാപ്തിലേക്ക് നമ്മെ എത്തിക്കുന്ന ഘടകങ്ങളാണ് മറ്റു മൂന്നും. എന്നാല്‍ പലപ്പോഴും മനുഷ്യന്‍ ധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കുന്നു. ധനം നേടുന്നതും ആഗ്രഹസാഫല്യവുമാണ് ലക്ഷ്യമെന്ന രീതിയില്‍ ജീവിക്കുന്നു. ധര്‍മ്മാര്‍ഥകാമങ്ങള്‍ പൂര്‍ത്തീകരിച്ച് മോക്ഷപ്രാപ്തിലേക്കെത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ജ്യോതിഷമാണ് അഭികാമ്യം. ഗ്രഹങ്ങളാലും നക്ഷത്രങ്ങളാലും നയിക്കപ്പെടാതെ, അവയില്‍ നിന്നുള്ള ഊര്‍ജ്ജത്തെ സ്വാംശീകരിച്ച് നമ്മുടെ ഉള്ളിലുള്ള പ്രപഞ്ചചൈതന്യത്തെ പ്രോജ്വലിപ്പിക്കാനും ആത്മസാക്ഷാത്കാരം നേടാനുമുള്ള പ്രായോഗിക പദ്ധതികള്‍ ജ്യോതിഷത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: