അഹമ്മദാബാദ് : ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ നില പരുങ്ങലില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, വിരാട് കോഹ്ലി, ജഡേജ എന്നിവരെയാണ് നഷ്ടമായത്.
29ാം ഓവറിലെ മൂന്നാം പന്തില്‍ ഓസീസ് നായകന് പാറ്റ് കമ്മിന്‍സാണ് കോഹ് ലിയെ വീഴ്ത്തിയത്. ഷോര്‍ട്ട് ബോള്‍ തട്ടി നിലത്തിട്ടപ്പോള്‍ പന്ത് ബൗണ്‍സ് ചെയത് വിക്കറ്റില്‍ തട്ടുകയായിരുന്നു.63 പന്തുകള്‍ നേരിട്ട് 54 റണ്‍സ് നേടിയ കോ ഹ്ലി നാലാം വിക്കറ്റില്‍ കെഎല്‍ രാഹുലുമൊത്ത് 67 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.
ശുഭ്മാന്‍ ഗില്‍ വേഗം പുറത്തായെങ്കിലും ആക്രമിച്ചുകളിച്ച രോഹിത് ശര്‍മയും വിരാട് കോഹ് ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു.എന്നാല്‍, ഗ്ലെന്‍ മാക്സ്വലിനെ തുടരെ മൂന്നാം തവണ ബൗണ്ടറി കടത്താന്‍ ശ്രമിക്കെ രോഹിതിനെ അവിശ്വസനീയ ക്യാച്ചിലൂടെ ട്രവിസ് ഹെഡ് പുറത്താക്കി.
തൊട്ടടുത്ത ഓവറില്‍ ശ്രേയസ് അയ്യര്‍ (4) പാറ്റ് കമ്മിന്‍സിനു മുന്നില്‍ വീണു. പിന്നീട് നാലാം വിക്കറ്റില്‍ വളരെ ശ്രദ്ധയോടെ ബാറ്റ് ചെയ്ത കോഹ്ലി- രാഹുല്‍ സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോഹ് ലി വീണത്.
36 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: