തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം കുറ്റമറ്റതാക്കണമെന്നും അയ്യപ്പന്മാര്ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും കേരള ക്ഷേത്രസമന്വയ സമിതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടു.
പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ക്ക് അമിത നിരക്ക് ഈടാക്കുക, ശുചിമുറികള്‍ക്ക് അമിതനിരക്ക് ഈടാക്കുക, ഭക്തജനങ്ങള്‍ക്ക് വിരിവയ്ക്കുന്നതിന് ഇടം നല്‍കാതിരിക്കുക, ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടയുക, അടിയന്തര ചികിത്സയും ആവശ്യത്തിന് മരുന്നും ഇല്ലാതിരിക്കുക, ആവശ്യത്തിന് യാത്രാക്രമീകരണങ്ങള്‍ നടത്താതിരിക്കുക, ഹോട്ടലുകളിലെ ഭക്ഷണത്തിന് കരാറുകാര്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടയാതിരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഈ തീര്‍ത്ഥാടനകാലത്തും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും ബോര്‍ഡും അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് ക്ഷേത്രസമന്വയ സമിതി സംസ്ഥാന സെന്റര്‍ യോഗം ആവശ്യപ്പെട്ടു.
വര്‍ക്കിങ് പ്രസിഡന്റ് കുടശ്ശനാട് മുരളി അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ആലംകോട് ദാനശീലന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിമാരായ ഡോ. ദിനേശ് കര്‍ത്ത, ഡോ. ടി.എസ്. വിനീത് ഭട്ട്, രത്നാകരന് പി.പി., ഗംഗാധരന് ശ്രീഗംഗ, കെ. കെ. ബിനു, ഹരികുമാര്‍, വൈസ് പ്രസിഡന്റുമാരായ രാജേന്ദ്രന് അമനകര, ശിവശങ്കര മേനോന്, അജികുമാര്‍, മാധവന് നമ്പൂതിരി, പുഷ്പമണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: