Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണമേഖലയെ കള്ളനാണയങ്ങളില്‍ നിന്ന് രക്ഷിക്കണം: സഹകാര്‍ ഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 08:00 am IST
in Kerala
സഹകാര്‍ ഭാരതി കോഴിക്കോട്ട് നടത്തിയ സഹകരണ സെമിനാര്‍ ഉദ്ഘാടനം എന്‍സിഡിസി റീജിയണല്‍ ഡയറക്ടര്‍ ശ്രീധരന്‍.കെ.എന്‍ ഉദ്ഘാടനം ചെയ്യുന്നു

സഹകാര്‍ ഭാരതി കോഴിക്കോട്ട് നടത്തിയ സഹകരണ സെമിനാര്‍ ഉദ്ഘാടനം എന്‍സിഡിസി റീജിയണല്‍ ഡയറക്ടര്‍ ശ്രീധരന്‍.കെ.എന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളത്തിലെ സഹകരണ മേഖലയെ കള്ളനാണയങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് സഹകാര്‍ ഭാരതി അഖിലേന്ത്യാ സഹകരണ വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍. കേരള ബാങ്കിന്റെ രൂപീകരണം സഹകരണ മേഖലയ്‌ക്ക് തിരിച്ചടിയായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കേരളബാങ്ക് നാശമാണ് ഉണ്ടാക്കിയതെന്ന് എല്‍ഡിഎഫ് ഘടകകക്ഷിയായ ജനതാദള്‍ നേതാവും മുന്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ മനയത്ത് ചന്ദ്രന്‍ പറഞ്ഞു. സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമങ്ങളുടെ ഗുണപരമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മനയത്ത് അഭിപ്രായപ്പെട്ടു.

കേരളബാങ്ക് ദോഷമാകുമെന്ന മുന്നറിയിപ്പുകള്‍ മുന്‍ സര്‍ക്കാരും വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രനും അവഗണിച്ചതാണ് ഇന്നത്തെ സ്ഥിതിക്ക് കാരണമെന്ന് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സഹകരണ മേഖലയില്‍ ഇ ഡിയെ വിളിച്ചുവരുത്തിയത് സഹകാരികള്‍തന്നെയാണെന്നും വിജയകൃഷ്ണന്‍ പറഞ്ഞു.
സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തത് പക്ഷേ ഭരണമുന്നണിയിലെ പ്രശ്‌നങ്ങള്‍കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവും കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.

സഹകരണ മേഖലയ്‌ക്കല്ല പ്രശ്‌നങ്ങള്‍, മേഖലയിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാല്‍ തീരാവുന്നതേയുള്ളു പ്രശ്‌നങ്ങളെന്ന് സഹകാര്‍ ഭാരതി അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് യു. കൈലാസ്മണി ചൂണ്ടിക്കാട്ടി. സഹകരണ മേഖലയില്‍ രാഷ്‌ട്രീയം വേണ്ട, പകരം സേവനത്തിലൂടെ വേണം രാഷ്‌ട്രീയ പ്രവര്‍ത്തനമെന്ന് അദ്ദേഹം തുടര്‍ന്നു.

സ്വാഗത സംഘം അധ്യക്ഷന്‍ കെ.പി. ശ്രീശന്‍ അധ്യക്ഷനായി. എന്‍സിഡിസി റീജിയണല്‍ ഡയറക്ടര്‍ ശ്രീധരന്‍.കെ.എന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിഡിസി അസിസ്റ്റന്റ് റീജിയണല്‍ ഡയറക്ടര്‍ ശിവരാമകൃഷ്ണന്‍, സഹകാര്‍ ഭാരതി വൈസ്പ്രസിഡന്റ് എന്‍. സദാനന്ദന്‍, ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍, ജില്ലാ അധ്യക്ഷന്‍ കെ. സുബ്രഹ്മണ്യന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞപ്പു, പി. രമേഷ് ബാബു, ഭാവന സുരേഷ്, റിനീഷ്.ടി, പ്രതാപന്‍.എന്‍.ആര്‍, ടി. നന്ദനന്‍ പങ്കെടുത്തു.

 

Tags: co operative sectorSahakar Bharticounterfeiting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പത്തായമുള്ള വീട്ടില്‍ പറയും കാണും

Ernakulam

നിക്ഷേപങ്ങള്‍ സുരക്ഷിതമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി, സഹകരണ മേഖലയിലെ അവിശുദ്ധ കാര്യങ്ങള്‍ക്കെതിരെ നടപടി

Kerala

സഹകാര്‍ ഭാരതി ദ്വിദിന സംസ്ഥാന സമ്മേളനം ആരംഭിച്ചു

Kerala

സഹകാര്‍ ഭാരതി ദ്വിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‌റെ റീജിയണല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.