Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കതിര്‍മഴ പെയ്ത കാവ്യസമന്വയം

തിരുവനന്തപുരത്ത് ജില്ലാ മഹിളാ സമന്വയ വേദി സംഘടിപ്പിച്ച സ്ത്രീകളുടെ കവിയരങ്ങിനെ കുറിച്ച്.

അംബിക by അംബിക
Nov 19, 2023, 10:03 am IST
in Varadyam
മഹിളാ സമന്വയവേദിയുടെ കവിയരങ്ങ് ഡോ.വി. ശശികല ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.ഗീത, ഡോ. വി.സുജാത, ടി.വി. സുഗതകുമാരി, നീലിമ കുറുപ്പ് തുടങ്ങിയവര്‍ സമീപം

മഹിളാ സമന്വയവേദിയുടെ കവിയരങ്ങ് ഡോ.വി. ശശികല ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.ഗീത, ഡോ. വി.സുജാത, ടി.വി. സുഗതകുമാരി, നീലിമ കുറുപ്പ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് മഹിളാ സമന്വയ വേദി ഒരുക്കിയ വനിതകളുടെ കവിയരങ്ങ്, സാരസ്വത വൈഭവത്തെ കാവ്യരസമാക്കി ചാരുത പകരുന്നതായിരുന്നു. അവതരിപ്പിക്കപ്പെട്ട 21 കവിതകളുടെയും രചനയും ആലാപനവും സ്ത്രീകള്‍ തന്നെ നിര്‍വ്വഹിച്ചുവെന്ന സവിശേഷതയുമുണ്ട്. ഒന്നിനൊന്നു മികവു പുലര്‍ത്തിയ എല്ലാ കവിതകളിലും നിറഞ്ഞുനിന്നത് സ്ത്രീകളുടെ ലോകമായിരുന്നു. അവരുടെ വിചാരങ്ങളും വിഹ്വലതകളുമായിരുന്നു.

സവിശേഷമായ ഈ കവിയരങ്ങിന്റെ ലക്ഷ്യത്തെക്കുറിച്ച് ചടങ്ങില്‍ സ്വാഗതമാശംസിച്ച എഴുത്തുകാരി ടി.വി.സുഗതകുമാരി വ്യക്തമാക്കുകയുണ്ടായി. വിവിധ സാംസ്‌കാരിക മേഖലകളില്‍ സ്ത്രീസാന്നിധ്യം വര്‍ദ്ധിപ്പിച്ചും അവരെ മുന്നോട്ടു നയിച്ചും തുല്യപങ്കാളിത്തം ഉറപ്പിക്കുകയും, രാജ്യത്തെ മുഴുവന്‍ ജനതയുമുള്‍പ്പെടുന്ന കൂട്ടായ്‌മയിലൂടെ സാമൂഹിക പുരോഗതി കൈയ്‌വരിക്കുകയും ചെയ്യുകയെന്നതാണ് ഇത്തരം പരിപാടികളുടെ ഉദ്ദേശ്യമെന്നാണ് സുഗത കുമാരിക്ക് പറയാനുണ്ടായിരുന്നത്.

ജനഹൃദയത്തെ സ്പര്‍ശിക്കാനും സ്വാധീനിക്കാനുമുള്ള കവിതയുടെ ശക്തിയെകുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത തിരൂര്‍ ഗവ.കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.വി.ശശികല സംസാരിച്ചു. കവികള്‍ക്ക് മനുഷ്യ മനസ്സുകളെ ആകര്‍ഷിക്കാനും, സദ്‌വികാരങ്ങള്‍ സൃഷ്ടിച്ച് നന്മയിലേക്ക് നയിക്കാനും സാധിക്കുമെന്ന് ഡോ. ശശികല അഭിപ്രായപ്പെട്ടു. ടാഗോറിന്റെ ഒരു കവിതയ്‌ക്ക് ഇന്നും കോടാനുകോടി ജനഹൃദയങ്ങളില്‍ രാജ്യസ്‌നേഹത്തിന്റെ ദീപം കൊളുത്താന്‍ സാധിക്കുന്നുവെന്നും, ബംഗാളിലെ ഈ മഹാകവി ഭാരതത്തിലെ മാത്രമല്ല ബംഗ്ലാദേശിലെ ജനതയ്‌ക്കും ദേശീയ ഗാനം സമ്മാനിക്കുകയുണ്ടായെന്നും ഡോ.ശശികല ചൂണ്ടിക്കാണിക്കുകയുണ്ടായി.

കാവ്യകലയ്‌ക്ക് സാന്മാര്‍ഗ്ഗിക മാനങ്ങള്‍ നല്‍കിയ പുരാതന ഭാരതീയ കാവ്യ മീമാംസകരുടെയും പാശ്ചാത്യ തത്ത്വജ്ഞാനികളുടെയും വീക്ഷണങ്ങളെ വിലയിരുത്തുന്നതായിരുന്നു എഴുത്തുകാരി ഡോ. വി.സുജാതയുടെ അധ്യക്ഷഭാഷണം.

”കവിത കേവലം വസ്തു-ശരീര നിഷ്ഠമല്ലെന്നും, അത് ആദര്‍ശങ്ങളുടെയും ആത്മാവിന്റെയും തലങ്ങളിലേക്ക് വ്യാപിച്ചുനില്‍ക്കുന്നുവെന്നുമാണ് പ്ലേറ്റോയുടെ വീക്ഷണം. കാവ്യകലയുടെ ഒരു പ്രധാന ധര്‍മ്മം അതു നിര്‍വ്വഹിക്കുന്ന വികാരവിമലീകരണമാണെന്ന് അരിസ്റ്റോട്ടില്‍ പറയുകയുണ്ടായി. കാവ്യസൃഷ്ടിയില്‍ രജോഗുണവും കാവ്യാനുഭൂതിയില്‍ സത്വഗുണവും ഏറുന്നതിനാല്‍ തമോഗുണത്തിന്റെ ശിഥിലീകരണം സംഭവിക്കുന്നുവെന്നും, അതിനാല്‍ കാവ്യരസം ക്രമേണ ആത്മതത്ത്വത്തിലേക്ക് നയിക്കുന്നുവെന്നുമാണ് അഭിനവഗുപ്തന്‍, ഭട്ടനായകന്‍, തോതഭട്ടന്‍ മുതലായ പുരാതന ഭാരതീയ കാവ്യ മീമാംസകരുടെ അഭിമതങ്ങള്‍.” കവിത ആത്മതത്ത്വത്തിന്റെ തന്നെ ആവിഷ്‌കാരമാണെന്ന അരവിന്ദ മഹര്‍ഷിയുടെ ദര്‍ശനം ഉദ്ധരിച്ചുകൊണ്ട് ഡോ. വി. സുജാത വിശദീകരിച്ചു.

സരസ്വതീമണ്ഡപത്തെ കാവ്യവര്‍ഷ മുഖരിതമാക്കുന്നതായിരുന്നു ചാരുതയാര്‍ന്ന ആലാപനങ്ങള്‍. സുലേഖ കുറുപ്പ്, അനിതാ ശരത്, എം.ടി. ഗിരിജ കുമാരി, നിര്‍മ്മല രാജഗോപാല്‍, യമുന അനില്‍, ശാന്തകുമാരി കീഴാരൂര്‍, സുരജാ മുരുകന്‍, പ്രിയ ശ്യാം, മാറനല്ലൂര്‍ രാജലക്ഷ്മി, സുനീതി ദേവി, ഉഷ തത്തിയൂര്‍, തോന്നയ്‌ക്കല്‍ കസ്തൂരി, വിജി വട്ടപ്പാറ, ദേവിക തങ്കച്ചി എസ്, ബീന എസ്.ആര്‍, ശാന്ത തുളസീധരന്‍, സുജകൃഷ്ണ, ഡോ. കൃഷ്ണപ്രിയ എം.ജെ, രജനി സേതു, ശോഭന തിരുമല, ഗാര്‍ഗി പ്രവീണ്‍ എന്നിവരുടെ കാവ്യാലാപനങ്ങള്‍ ആസ്വാദനത്തിന്റെ കതിര്‍മഴ പെയ്യിച്ചു.

ശ്രാവ്യമനോഹാരിതകൊണ്ടും സ്ത്രീശാക്തീകരണത്തെ ഉദ്ഘാഷിച്ചുകൊണ്ടും അരങ്ങേറിയ ഈ കാവ്യസന്ധ്യയ്‌ക്ക് വിരാമമിട്ടത് അഡ്വ. വി.പി. ഗീത കുമാരിയുടെ കൃതജ്ഞതാ സമര്‍പ്പണത്തോടുകൂടിയായിരുന്നു.

Tags: ThiruvananthapuramOrganized District Women's Coordination Forumwomen's poetry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.