തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജി മാറ്റിവച്ച് കോടതി. പ്രതികളായ സി.കെ. ജില്‍സും പി.ആര്. അരവിന്ദാക്ഷനും സമര്‍പ്പിച്ച ജാമ്യഹര്‍ജികളാണ് പ്രത്യേക കോടതി മാറ്റിവച്ചത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതു പോലെ തെളിവുകളും രേഖകളും കൈമാറാനാകില്ലെന്ന് ഇ ഡി കോടതിയില്‍ സത്യവാങ്ങ്മൂലം നല്കി. രേഖകള്‍ കൈമാറിയാല്‍ കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ട്.
ഇ ഡി അന്വേഷണം തുടങ്ങും മുന്‍പ് ക്രൈംബ്രാഞ്ച് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ശേഖരിച്ച രേഖകള്‍ ഇതുവരെ തങ്ങള്‍ക്ക് കൈമാറിയിട്ടില്ല. പലവട്ടം ആവശ്യപ്പെട്ടിരുന്നു.
തട്ടിപ്പില്‍ പ്രമുഖ സിപിഎം നേതാക്കളുടെ പങ്ക് തെളിയിക്കുന്ന രേഖകളാണിവ. പ്രതികളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. തങ്ങള്‍ അന്വേഷണം തുടങ്ങിയ ശേഷമാണ് പ്രധാന പ്രതികള്‍ പിടിയിലായതും ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനാരംഭിച്ചതും. പണം നഷ്ടമായവര്‍ക്ക് തിരികെ ലഭിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് ഫയല്‍ കൈമാറുന്നത് കേസ് ദുര്‍ബലമാക്കും. ഇ ഡി അഭിഭാഷകന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: