ലഖ്നൗ: വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത നിരവധി കമ്പനികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. മതപരമായ രീതിയില്‍ കച്ചവടം വര്‍ദ്ധിപ്പിച്ച് വന്‍ ലാഭത്തിനുവേണ്ടിയാണ് ഇത്തരത്തില്‍ ഹലാല്‍ എന്ന് മുദ്രകുത്തി വില്പന നടത്തിയത്. ഇസ്ലാമിക നിയമപ്രകാരം ഭക്ഷണം തയ്യാറാക്കിയെന്നാണ് ഹലാല്‍ മുദ്രയിലൂടെ വിവക്ഷിക്കുന്നത്.
ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജാമിയത്ത് ഉലമ ഹിന്ദ് ഹലാല്‍ ട്രസ്റ്റ,് ദല്‍ഹി, ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുംബൈ, ജാമിയത്ത് ഉലമ മഹാരാഷ്ട്ര, മുംബൈ എന്നീ കമ്പനികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തിലുള്ള കബളിപ്പിക്കലിനെതിരെ ഷൈലേന്ദ്ര ശര്‍മ്മ എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: