Categories: India

മോശമായ റോഡുകള്‍ ബംഗാളില്‍ കട്ടിലില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യുവതി മരിച്ചു

Published by

കൊല്‍ക്കത്ത: റോഡുകളുടെ ശോച്യാവസ്ഥ മൂലം ആംബുലന്‍സ് എത്തിയില്ല. അസുഖബാധിതയായി അവശയായ യുവതിയെ കട്ടിലില്‍ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. പശ്ചിമ ബംഗാളിലാണ് ദാരുണമായ സംഭവം.

മാള്‍ഡ ജില്ലയിലെ മാള്‍ഡംഗ ഗ്രാമത്തിലെ യുവതിയാണ് മരിച്ചത്. ഗ്രാമത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് സര്‍ക്കാര്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്. അഞ്ചു കിലോമീറ്റര്‍ മണ്ണ് റോഡാണ്. ഈ സാഹചര്യത്തിലാണ് ആംബുലന്‍സുകള്‍ ഇവിടേക്ക് വരാന്‍ വിസമ്മതിച്ചത്. യുവതിയുടെ നില വഷളായതിനെത്തുടര്‍ന്ന് കട്ടിലില്‍ കിടത്തി ചുമന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലേക്ക് പോകുംവഴി തന്നെ ഇവര്‍ മരിക്കുകയായിരുന്നു.

മാമണി റോയ്(24) ആണ് മരിച്ചത്. ബുധനാഴ്ച മുതല്‍ കടുത്ത പനിയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ ആംബുലന്‍സുകളെയും ടാക്‌സി കാറുകളും റിക്ഷക്കാരും ഒന്നും തന്നെ ഇവിടേക്ക് എത്താന്‍ തയാറായില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് റോയ് പറഞ്ഞു. ഇത് വളരെ ദുഖകരമായ സംഭവമാണെന്നും ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് നിതിന്‍ സിംഘാനി യ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by