മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. ഒരു മണിക്കൂർ അധികം കൂടി ദർശനം ലഭിക്കുന്ന വിധത്തിൽ ആണ് പുതിയ ക്രമീകരണം. ക്ഷേത്രിലെത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേക വരിയും ക്രമീകരിക്കും. വിരിവയ്‌ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നവംബർ 17 മുതൽ ജനുവരി 21 വരെ എല്ലാ ദിവസവും വൈകുന്നേരം 3.30ന് ക്ഷേത്രനട തുറക്കും. ഒരു മണിക്കൂർ അധികം ദർശന സമയം ലഭിക്കുന്ന വിധത്തിലാണ് മാറ്റം. കൂടാതെ അയ്യപ്പഭക്തർക്ക് വിരി വയ്‌ക്കുവാൻ വടക്കേ നടപ്പന്തലിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.30-ന് നട തുറന്നയുടൻ ശീവേലി നടത്തി ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കും. ഇതോടെ തിരക്കില്ലാതെ ദർശനം നടത്താൻ കഴിയും.
ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 21 വരെയുള്ള ദർശന സമയം
പുലർച്ചെ 3.00- 3.30 :-നിർമാല്യ ദർശനം
3.20 – 3.30:- എണ്ണയഭിഷേകം,വാകച്ചാർത്ത്, ശംഖാഭിഷേകം
3.30 – 4.15:- മലർ നിവേദ്യം, അലങ്കാരം
4.15- 4.30:- ഉഷഃപൂജ. തുടർന്ന് 5.45 വരെ ദർശന സമയം,
5.45 -7.00 :- എതിരേറ്റ് പൂജ,
7.00- 7.20 :- ദർശനം
7.15-9.00:- ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ
8.10- 9.10:- ദർശനം
11.30- 12.30:- ഉച്ചപൂജ
1.00 മണിക്ക് നടയടയ്‌ക്കും
1.00 മണിക്ക് നടയടയ്‌ക്കും 3.30-ന് നട തുറക്കൽ 3.30 മുതൽ 4.30 വരെ ദർശനം, തുടർന്ന് കാഴ്ച ശീവേലി. 6.00നും 7.00നും ഇടയിൽ ദീപാരാധന. 7.30 വരെ ദർശനം. 8.15 വരെ അത്താഴപ്പൂജ. 8.45 മുതൽ 9.00 വരെ അത്താഴ ശീവേലി. 9.00 മുതൽ 9.15 വരെ തൃപ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: