റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cmd.kerala.gov.in ല്‍
നിയമനം ജൂനിയര്‍ എന്‍ജിനീയര്‍, ഡിസ്ട്രിക്ട് എന്‍ജിനീയര്‍, എന്‍ഒസി എക്സിക്യൂട്ടീവ് മുതലായ തസ്തികകളില്‍; കരാര്‍ നിയമനം ഒരു വര്‍ഷത്തേക്ക്
ഓണ്‍ലൈനായി നവംബര്‍ 21 വരെ അപേക്ഷിക്കാം
കേരള ഫൈബര്‍ ഒപ്ടിക് നെറ്റ്വര്‍ക്ക് ലിമിറ്റഡ് (കെഫോണ്‍) പ്രോജക്ടിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (സിഎംഡി) അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cmd.kerala.gov.in ല്‍ ലഭിക്കും. തസ്തികകള്‍ ചുവടെ-
1. ചീഫ് ഫിനാന്‍സ് ഓഫീസര്‍ (സിഎഫ്ഒ), ഒഴിവ് 1, ശമ്പളം 1,08,764/- രൂപ. യോഗ്യത: ഐസിഎഐ അസോസിയേഷന്/എംകോം/എംബിഎ (ഫിനാന്‍സ്)/സിഎഐഐബി, എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 1.11.2023 ല്‍ 45 വയസ്. കരാര്‍ നിയമനം അഞ്ചുവര്‍ഷത്തേക്ക്.
2. എന്‍ഒസി എക്സിക്യൂട്ടീവ്, ഒഴിവുകള്‍ 4, ജോലിസ്ഥലം: നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്റര്‍, കാക്കനാട്; ജൂനിയര്‍ എന്‍ജിനീയര്‍, ഒഴിവുകള്‍ 8.
ജോലിസ്ഥലം: കോര്പ്പറേഷന് ഓഫീസ്, തിരുവനന്തപുരം
ഡിസ്ട്രിക്ട് എന്‍ജിനീയര്‍, ഒഴിവുകള്‍ 14, ഓരോ ജില്ലയിലും ഓരോ ഒഴിവുവീതം. കരാര്‍ നിയമനം ഒരുവര്‍ഷത്തേക്ക്. പ്രതിമാസ ശമ്പളം 45000 രൂപ. യോഗ്യത: എന്‍ജിനീയറിങ് ബിരുദം, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇലക്ട്രിക്കല്‍/കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ എക്സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്.
3. നെറ്റ്വര്‍ക്ക് എക്സ്പെര്‍ട്ട്, ഒഴിവ് 1, ജോലിസ്ഥലം കാക്കനാട്. പ്രതിമാസ ശമ്പളം 75000 രൂപ. യോഗ്യത- എന്‍ജിനീയറിങ് ബിരുദവും സിസിഎന്‍പി/ജെഎന്സിപിയും. ടെലികോം നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്ഫിഗറേഷന് ആന്റ് മെയിന്റനന്‍സില്‍ ചുരുങ്ങിയത് 5 വര്‍ഷത്തെ എക്്സ്പീരിയന്‍സ് ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്.
നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 21 വൈകിട്ട് 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാം. ടെസ്റ്റ്/പ്രൊഫിഷ്യന്‍സി അസസ്മെന്റ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: