കൊച്ചി: റോബിന് ബസിനെ ഓടിച്ചിട്ട് പിടിച്ച് മോട്ടോർ വാഹന വകുപ്പ്. ഇന്ന് 37,500 രൂപയാണ് പിഴയിട്ടത്. പിഴയിട്ടെങ്കിലും വരും ദിവസങ്ങളിലും കോയമ്പത്തൂര്‍ സര്‍വീസ് നടത്തുമെന്ന് ബസുടമ ഗീരീഷ് പറഞ്ഞു. കോടതി പറയും വരെ സര്‍വീസ് തുടരനാണ് തീരുമാനം.
അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ ബസിനെയാണ് തുടര്‍ച്ചയായി തടഞ്ഞ് പിഴയിട്ടു കൊണ്ടിരിക്കുന്നത്. ഇന്ന് നാലുതവണയാണ് പരിശോധന നടത്തിയത്. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യത്തെ തടയല്‍. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥര്‍ മടങ്ങി. പാലാ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു രണ്ടാമത്തെ തടയല്‍.
അങ്കമാലിയില്‍ വച്ച് മൂന്നാമത്തും ബസ് തടഞ്ഞപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു. ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോള്‍ വീണ്ടും എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴ ഈടാക്കി എംവിഡി വിട്ടയച്ച ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: