ഭുവനേശ്വര്‍(ഒഡീഷ): ദേശീയാദര്ശത്തിന്റെയുള്ള ജീവന് തുടിക്കുന്ന മഹാഗ്രന്ഥമാണ് ആര്. ഹരിയെന്ന് സദ്ഭാവന അഖില ഭാരതീയ സഹ സംയോജക് ഡോ. ഗോപാല്‍ പ്രസാദ് മഹാപത്ര. സ്വയംസേവകനായിത്തന്നെ പുനര്‍ജനിക്കണമെന്ന് പ്രാര്‍ത്ഥിച്ച സംഘസാധകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മോക്ഷം ഈ പ്രവര്‍ത്തനത്തിലായിരുന്നു. മഹാപത്ര മഞ്ചേശ്വരം ഉത്കല്‍ വിപന്ന് സഹായതാ സമിതി ഹാളില്‍ ചേര്‍ന്ന ആര്. ഹരി അനുസ്മരണ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്ഞാനത്തിന്റെ അതിരില്ലാത്ത കലവറയായിരുന്ന രംഗഹരിജി രാജ്യത്തിന് അകത്തും പുറത്തുമുള്ള എണ്ണമറ്റ സ്വയംസേവകര്‍ക്ക് പ്രേരണയായി. എഴുതിയും പറഞ്ഞും സംഘടിപ്പിച്ചും സ്നേഹം പകര്‍ന്നും ഓരോരുത്തരുടെയും ജീവിതത്തില്‍ അദ്ദേഹം പ്രകാശം പകര്‍ന്നു. അറിവിന്റെ ആകാശം സ്വന്തമായിരുന്നിട്ടും അദ്ദേഹം നമുക്കിടയില്‍ നമ്മളിലൊരാളായി കഴിഞ്ഞുവെന്ന് ഡോ. മഹാപത്ര അനുസ്മരിച്ചു. ഒഡീഷ പൂര്‍വ പ്രാന്ത സഹകാര്യവാഹ് സുദര്ശന് ദാസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: