ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ലൈസൻസും ഹെൽമറ്റുമില്ലാതെ ബൈക്കോടിച്ച 17കാരനായ മൂത്ത മകൻ യാത്രയ്ക്കാണ് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ.
ഹെൽമെറ്റ് ഇല്ലാതെയും ലൈസന്ർസ് ഇല്ലാതെയുമുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാൻ് പോലീസ് പിഴ ഈടാക്കിയത്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ധനുഷിന്റെ അസിസ്റ്റൻ്റുമാരിൽ ഒരാൾ തടയാൻ ശ്രമിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. രജനിയുടെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: